മൂന്നു ഗുളികയും ഒരു ഇഞ്ചക്ഷനുമില്ലെങ്കിൽ എനിക്ക് ഒരു മിനുട്ട് പോലും കളിക്കാനാവില്ല, കടുത്ത വേദനയിലാണ് കളിക്കുന്നതെന്ന് സുവാരസ് | Luis Suarez
സമകാലീന ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ലൂയിസ് സുവാരസ്. കളിച്ച ക്ലബുകൾക്കെല്ലാം വേണ്ടി ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരം ക്ലബ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി. മെസിയും റൊണാൾഡോയും മിന്നും ഫോമിൽ കളിച്ചിരുന്ന സമയത്ത് അവരെ മറികടന്ന് രണ്ടു യൂറോപ്യൻ ഗോൾഡൻ ബൂട്ടുകൾ സ്വന്തമാക്കിയത് സുവാരസിന്റെ പ്രതിഭയ്ക്ക് തെളിവാണ്. യൂറോപ്പ് വിട്ട് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ കളിക്കുന്ന താരം സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗ്രെമിയോയുടെ മൈതാനത്ത് അവസാനത്തെ മത്സരം […]