കഴിഞ്ഞ സീസണിലെ ഗോളടിയന്ത്രം തിരിച്ചു വന്നിരിക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ദിമിത്രിസിന്റെ ഉറപ്പ് | Dimitris
കേരള ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിലും മിന്നുന്ന പ്രകടനം തുടരുകയാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിസ് ഡയമെന്റക്കൊസ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യമായി ബൂട്ട് കെട്ടിയ കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത താരം ഈ സീസണിലിതു വരെ പരിക്കും വിലക്കും കാരണം ആറു മത്സരങ്ങളേ കളിച്ചിട്ടുള്ളൂവെങ്കിലും നിലവിൽ നാല് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ പതറിയ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവന്നത് ദിമിത്രിസിന്റെ ഇരട്ടഗോളുകളിലൂടെയാണ്. ആദ്യത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടിയ താരം രണ്ടാമത്തെ ഗോൾ […]