വിജയം നിഷേധിച്ചത് വിശ്വസ്‌തരായ താരങ്ങളുടെ അവിശ്വസനീയ പിഴവുകൾ, എങ്കിലും ഈ പോരാട്ടവീര്യം വലിയൊരു പ്രതീക്ഷയാണ് | Daisuke
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം ആരാധകർക്ക് എല്ലാ തരത്തിലും ആവേശം നൽകുന്ന ഒന്നായിരുന്നു. ആദ്യപകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിച്ചാണ് സമനില നേടിയെടുത്തത്. രണ്ടു ഗോളുകൾക്ക് പിന്നിലായിട്ടും തകർത്തു കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്ന മത്സരം കൂടിയായിരുന്നു ഇത്. ആദ്യപകുതി അവസാനിക്കുമ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾ എന്ന നിലയിൽ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് അറുപതാം […]