അഗസ്റ്റിൻ റുബെർട്ടോയുടെ തകർപ്പൻ ഹാട്രിക്ക് പാഴായി, ജർമനിക്ക് മുന്നിൽ അർജന്റീന വീണു | Argentina U17
അണ്ടർ 17 ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നു പിറന്നപ്പോൾ ജർമനിക്ക് മുന്നിൽ വീണ് അർജന്റീന. ആദ്യം മുതൽ അവസാനം വരെ രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തുകയും ആരാധകർക്ക് ആവേശകരമായ അനുഭവം നൽകുകയും ചെയ്‌ത മത്സരത്തിൽ രണ്ടു ടീമുകളും നിശ്ചിത സമയത്ത് മൂന്നു ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ജർമനി അർജന്റീനക്കെതിരെ വിജയം നേടി ഫൈനലിലേക്ക് മുന്നേറിയത്. ഒൻപതാം മിനുട്ടിൽ തന്നെ ബാഴ്‌സലോണ താരം ഡാർവിച്ചിന്റെ അസിസ്റ്റിൽ പാരിസ് ബ്രണ്ണർ നേടിയ ഗോളിൽ […]