ഗോട്ട് മോഡിൽ എമിലിയാനോ, അവിശ്വസനീയ ഗോളുമായി ലോ സെൽസോ; പ്രീമിയർ ലീഗിൽ അർജന്റീന താരങ്ങളുടെ മിന്നും പ്രകടനം | Emiliano Martinez
മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന താരമായ അലസാൻഡ്രോ ഗർനാച്ചോ നേടിയ ഗോളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. അവിശ്വസനീയമായ ആംഗിളിൽ നിന്നും താരം നേടിയ പെർഫെക്റ്റ് ഫ്രീകിക്ക് ഗോൾ അതിമനോഹരമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കോപ്പ അമേരിക്ക വരാനിരിക്കെ താരം ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. എന്നാൽ ഇന്നലെ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ അർജന്റീന താരം അലസാൻഡ്രോ ഗർനാച്ചോ മാത്രമല്ല. ടോട്ടനം ഹോസ്‌പറും […]