കൂടുതൽ ഗോളുകളും അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കണം, ഇതുവരെയുള്ള പ്രകടനത്തിൽ തൃപ്‌തനാണെന്ന് ഡൈസുകെ | Daisuke
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തീർത്തും അപ്രതീക്ഷിതമായാണ് ജാപ്പനീസ് മുന്നേറ്റനിര താരമായ ഡൈസുകെ എത്തുന്നത്. ഈ സീസണിലേക്കുള്ള ടീമിൽ ബ്ലാസ്റ്റേഴ്‌സ് യാതൊരു തരത്തിലും ഡൈസുകെയെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നും ടീമിലെത്തിച്ച ജൗഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത് എല്ലാ പദ്ധതികളെയും മാറ്റിമറിച്ചു. താരം തിരിച്ചെത്താൻ 2024 ജനുവരി ആകുമെന്നതിനാൽ അതിനു പകരമാണ് ഡൈസുകെയെ ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ സ്വന്തമാക്കിയത്. ഒഡിഷ എഫ്‌സിയിൽ ട്രയൽസിൽ പങ്കെടുത്ത താരമായിരുന്നു ഡൈസുകെ. എന്നാൽ അവർ ജാപ്പനീസ് താരത്തെ സ്വന്തമാക്കാൻ തയ്യാറായില്ല. അതെന്തായാലും ബ്ലാസ്റ്റേഴ്‌സിന് […]