അർജന്റീന ടീമിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലേക്ക്, രാജി വെക്കുമെന്ന തീരുമാനത്തിൽ സ്‌കലോണി; പ്രശ്‌നം പരിഹരിക്കാൻ പുതിയ നീക്കങ്ങൾ | Argentina
ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന വിജയം നേടി ആരാധകർക്ക് വലിയ ആവേശം നൽകിയെങ്കിലും അതിനു പിന്നാലെ പുറത്തു വന്ന വാർത്തകൾ അത്ര സുഖകരമായിരുന്നില്ല. മത്സരത്തിനു പിന്നാലെ പരിശീലകനായ ലയണൽ സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണെന്ന സൂചനയാണ് നൽകിയത്. ടീമിലെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം ചിത്രമെടുത്ത് അദ്ദേഹം അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. സ്‌കലോണിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ചിക്വി ടാപ്പിയയും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടാണ് പരിശീലകൻ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നുമാണ് […]