മൂന്നു താരങ്ങൾ സ്‌ക്വാഡിൽ നിന്നും പുറത്ത്, വിജയത്തോടെ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിലെ ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഡ്യൂറൻഡ് കപ്പിൽ നിരാശപ്പെടുത്തിയ ടീം അത് മാറ്റിയെടുക്കാൻ കൂടി വേണ്ടിയാണ് ഇന്നത്തെ മത്സരത്തിനായി ഇറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി ഈ സീസണിലേക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. നേരത്തെ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന മൂന്നു താരങ്ങൾ പുതിയ ലിസ്റ്റിൽ നിന്നും പുറത്തു പോയിട്ടുണ്ട്. വിദേശതാരമായ ജോഷുവ സോട്ടിരിയോക്കു പുറമെ കൊറോ […]