ഇതുപോലെയൊരു നഷ്‌ടം ഇനി വരാനില്ല, ലാറ്റിനമേരിക്കൻ ക്ലബിന്റെ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാതിരുന്നതിന്റെ കാരണം പുറത്ത് | Kerala Blasters
ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം അഭ്യൂഹങ്ങൾ പുറത്തു വന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ചുറ്റിപ്പറ്റിയാണെന്ന കാര്യത്തിൽ സംശയമില്ല. നിരവധി താരങ്ങൾ ക്ലബ് വിട്ടതിനാൽ തന്നെ അവർക്ക് പകരക്കാരെ എത്തിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വർധിക്കാൻ അതൊരു വലിയ കാരണമായിരുന്നു. ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ അഭ്യൂഹങ്ങളും അതിലുണ്ടായിരുന്നു. കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവുമധികം ആഗ്രഹിച്ച സൈനിംഗുകളിൽ ഒന്നായിരുന്നു ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോർണി റൊമേറോയുടേത്. താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ […]