യുറുഗ്വായോടു തോറ്റതിന്റെ നിരാശ ബ്രസീലിനോടു തീർക്കാൻ അർജന്റീന, മത്സരത്തിനു ശേഷം മെസിയുടെ വാക്കുകൾ | Messi
ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായുമായുള്ള പോരാട്ടം അർജന്റീനക്ക് ബുദ്ധിമുട്ട് നിറഞ്ഞതാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുപോലെയൊരു തോൽവി ഉണ്ടാകുമെന്ന് അവർ കരുതിയിട്ടുണ്ടാകില്ല. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് അർജന്റീനക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും യുറുഗ്വായ് പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് യുറുഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയവും സ്വന്തമാക്കി. ആധുനിക ഫുട്ബോളിൽ പല പരിശീലകരും മാതൃകയാക്കുന്ന അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസയുടെ തന്ത്രങ്ങൾ തന്നെയാണ് യുറുഗ്വായുടെ വിജയത്തിന് അടിത്തറ പാകിയത്. […]