ചാമ്പ്യൻസ് ലീഗ് കിങ്ങിന്റെ അഭാവത്തിൽ യുവേഫ മനസു മാറ്റിയോ, അൽ നസ്ർ ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന് റിപ്പോർട്ടുകൾ | Al Nassr
തീർത്തും അപ്രതീക്ഷിതമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാൻ തീരുമാനിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് വീണ്ടും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച റൊണാൾഡോയുടെ തീരുമാനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ആ ട്രാൻസ്‌ഫറോടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിലെ കിങ്ങാണ് റൊണാൾഡോയെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ അവിശ്വസനീയമായ പ്രകടനം നടത്താറുള്ള താരം അഞ്ചു തവണ […]