ബാഴ്‌സലോണ-അർജന്റീന പോരാട്ടത്തിന് കളമൊരുങ്ങുന്നു, മെസി രണ്ടു ടീമിനു വേണ്ടിയും കളിക്കും | Messi

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായ ലയണൽ മെസി ബാഴ്‌സലോണ-അർജന്റീന ടീമുകൾക്ക് വേണ്ടി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ്. കരിയറിലെ ആദ്യത്തെ ഘട്ടത്തിൽ ബാഴ്‌സലോണക്കൊപ്പം അവിശ്വസനീയമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരത്തിന് പക്ഷെ ദേശീയ ടീമിനൊപ്പം നേട്ടങ്ങൾ അകന്നു നിന്നു. എന്നാൽ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന ഈ സമയത്ത് അർജന്റീന ടീമിനൊപ്പവും എല്ലാ നേട്ടങ്ങളും ലയണൽ മെസിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. ബാഴ്‌സലോണയും അർജന്റീനയും ലയണൽ മെസിക്ക് വളരെയധികം പ്രിയപ്പെട്ട ക്ലബുകളാണ്. എന്നാൽ ബാഴ്‌സലോണയിൽ നിന്നും ആഗ്രഹിച്ചതു […]

ഫ്രാൻസിനെതിരെ സെമി കളിച്ചിരുന്നെങ്കിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായേനെ, റൊണാൾഡോ തന്നെ മനസിലാക്കിയില്ലെന്ന് ഫെർണാണ്ടോ സാന്റോസ് | Ronaldo

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താൻ പോർച്ചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് തീരുമാനിച്ചത്. സ്വിറ്റ്സർലണ്ടിനെതിരെ പ്രീ ക്വാർട്ടറിൽ റൊണാൾഡോയെ പുറത്തിരുത്തിയപ്പോൾ ടീം മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ക്വാർട്ടറിൽ മൊറോക്കോക്കെതിരെ ആ തീരുമാനം വിജയം കണ്ടില്ല. ഒരേയൊരു ഗോളിന്റെ ലീഡിൽ മൊറോക്കോ വിജയം നേടി പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി. പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ പരിശീലകനായ സാന്റോസ് വലിയ വിമർശനങ്ങളാണ് ഏറ്റു വാങ്ങിയത്. റൊണാൾഡോയെപ്പോലൊരു താരത്തെ നിർണായകമായ മത്സരങ്ങളിൽ കളിപ്പിക്കാതിരുന്ന […]

എഎഫ്‌സി കപ്പിൽ ഒഡിഷ എഫ്‌സിക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ, നന്ദി പറഞ്ഞു ചിത്രങ്ങൾ പങ്കുവെച്ച് ഒഡിഷ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഉണ്ടാവില്ല. ഓരോ വർഷം കഴിയുന്തോറും കൂടുതൽ കൂടുതൽ കരുത്തുറ്റതായി മാറുന്ന ഈ ആരാധകക്കൂട്ടത്തിന്റെ ഒപ്പമെത്താൻ നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ക്ലബുകൾക്ക് പോലും കഴിയുന്നില്ല. സ്വന്തം ടീമിന് പിന്തുണ നൽകുന്നതിനൊപ്പം തന്നെ ഇന്ത്യൻ ഫുട്ബോളിൽ വലിയ രീതിയിലുള്ള മാറ്റം വരുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പിന്തുണ നൽകുന്നത് സ്വന്തം […]

മെസിയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച പ്രതിരോധതാരത്തെ അർജന്റീന ടീമിലെത്തിക്കാൻ സ്‌കലോണി, ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സ്‌ക്വാഡിലുൾപ്പെടുത്താൻ സാധ്യത | Scaloni

തന്നെ തടുക്കാൻ വരുന്ന പ്രതിരോധതാരങ്ങളെയെല്ലാം വട്ടം കറക്കിയിട്ടുള്ള താരമാണ് ലയണൽ മെസി. എതിരാളികളെ നിഷ്പ്രയാസം മറികടന്നു കുതിക്കാൻ കഴിവുള്ള ലയണൽ മെസിയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച പ്രതിരോധതാരം ആരായിരിക്കുമെന്ന ചോദ്യം ആരാധകരുടെ ഇടയിലുണ്ടാകും. 2020ൽ ലയണൽ മെസി ഇതിനു മറുപടി നൽകിയിരുന്നു. അന്ന് സ്‌പാനിഷ്‌ ക്ലബായ ജിറോണയിൽ കളിച്ചിരുന്ന പാബ്ലോ മാഫിയോ ആണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുകയും അലോസരപ്പെടുത്തുകയും ചെയ്‌തതെന്നാണ്‌ മെസി പറഞ്ഞത്. ഫോർഫോർടുവിനു നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ എതിരെ വരുന്ന പ്രതിരോധതാരങ്ങളെക്കുറിച്ച് പരാതികൾ […]

പോർച്ചുഗീസ് പരിശീലകന് അർജന്റീന താരങ്ങളെ ജീവനാണ്, ലോകകപ്പിനു ശേഷമുണ്ടായ സംഭവം വെളിപ്പെടുത്തി ഡിബാല | Dybala

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് പിന്തുണ നൽകിയിരുന്നത് അർജന്റീന ആരാധകർ മാത്രമല്ല, മറിച്ച് ലോകകപ്പിൽ കളിച്ച വിവിധ ടീമുകളുടെ ആരാധകരും മുൻ താരങ്ങളും, എന്തിനു നിലവിൽ കളിക്കുന്ന താരങ്ങൾ വരെ ഒരു ഘട്ടത്തിൽ അർജന്റീന തന്നെ കിരീടം നേടണമെന്ന് ആഗ്രഹിച്ചവരാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി ലോകകിരീടം സ്വന്തമാക്കണമെന്ന ആഗ്രഹമാണ് അർജന്റീനക്ക് പിന്തുണ വർധിക്കാൻ കാരണമായത്. അർജന്റീന ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ച വ്യക്തികളിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരനായ പരിശീലകൻ ഹോസെ മൊറീന്യോയും ഉണ്ടായിരുന്നുവെന്നാണ് […]

നായകനായപ്പോഴാണ് ലൂണയുടെ വിശ്വരൂപം കാണുന്നത്, ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ നിറഞ്ഞാടി യുറുഗ്വായ് താരം | Luna

അഡ്രിയാൻ ലൂണയെന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു വികാരമാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നാമത്തെ സീസൺ കളിക്കുന്ന താരം ഇതുവരെ ഒരിക്കൽപ്പോലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയിട്ടില്ല. ആദ്യത്തെ സീസണിൽ ഒപ്പമുണ്ടായിരുന്ന വിദേശതാരങ്ങളിൽ പലരും ക്ലബ് വിട്ടിട്ടും ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടർന്ന താരം അവിടെത്തന്നെ വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സീസണിൽ ടീമിന്റെ നായകനായി ലൂണയെ തിരഞ്ഞെടുക്കാൻ ആർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. നായകനായതിനു ശേഷം ഡബിൾ സ്ട്രോങ്ങായ അഡ്രിയാൻ ലൂണയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കളിക്കളത്തിൽ കാണുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്‌സ് കളിച്ച […]

VAR നടപ്പിലാക്കാൻ ഫണ്ടില്ലെന്നു പറഞ്ഞതിനു പിന്നാലെ AIFF ജനറൽ സെക്രട്ടറിയെ പുറത്താക്കി, ഒരു പ്രഖ്യാപനവും അടുത്തു തന്നെയുണ്ടാകും | AIFF

ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരനെ പുറത്താക്കാനുള്ള തീരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എടുത്തു. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനത്തു നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എഐഎഫ്എഫ് പ്രസിഡന്റായ കല്യാൺ ചൗബേ ഈ തീരുമാനത്തിന് അനുവാദം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായ സത്യനാരായണൻ താൽക്കാലികമായി സെക്രട്ടറി ജനറലായി സേവനമനുഷ്‌ഠിക്കും. പ്രസിഡന്റായ കല്യാൺ ചൗബെയുമായി തുടർച്ചയായി അഭിപ്രായവ്യത്യാസങ്ങൾ വരുന്നതിനെ തുടർന്നാണ് ഷാജി പ്രഭാകരനെ പുറത്താക്കിയതെന്നാണ് ന്യൂസ് നയൻ സ്പോർട്ട് […]

മരണഗ്രൂപ്പിൽ കാര്യങ്ങൾ കുഴഞ്ഞുമറിയുന്നു, പിഎസ്‌ജിയടക്കം ഏതു ടീമും പുറത്തു പോയേക്കാം | UCL

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മരണഗ്രൂപ്പ് ഏതാണെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എംബാപ്പയടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന പിഎസ്‌ജിക്കൊപ്പം ബൊറൂസിയ ഡോർട്ട്മുണ്ട്, പ്രീമിയർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ ന്യൂകാസിൽ, ഇറ്റാലിയൻ കരുത്തരായ എസി മിലാൻ എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പ് എഫായിരിക്കും ചാമ്പ്യൻസ് ലീഗിലെ മരണഗ്രൂപ്പെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. അത് അക്ഷരാർത്ഥത്തിൽ ശരിയാക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്. ഇന്നലെ ഗ്രൂപ്പ് എഫിൽ നടന്ന മത്സരങ്ങളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ന്യൂകാസിൽ യുണൈറ്റഡിനെതിരെയും എസി മിലാൻ […]

നാല് ഇഞ്ചുറിയും രണ്ടു സസ്‌പെൻഷനും, കടുത്ത പ്രതിസന്ധിയിലും തളരാതെ കേരള ബ്ലാസ്റ്റേഴ്‌സ്; അവിശ്വസനീയം ഈ കുതിപ്പ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുമ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് പ്രതിസന്ധികളെ നേരിട്ടിരുന്നു. പ്രധാനമായും പരിക്കുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത്. ടീമിന്റെ പ്രധാന സ്ട്രൈക്കാരായ ദിമിത്രിയോസ്, പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച് എന്നിവരില്ലാതെ ആദ്യത്തെ മത്സരത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അവിടെ നിന്നങ്ങോട്ട് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പരിക്കുകളും വിലക്കുകളും അതിൽ ഉൾപ്പെടുന്നു. മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി മാറിയത്. ആ മത്സരത്തിൽ ഐബാൻ ഡോഹ്ലിങ്, ജീക്സൺ സിങ് എന്നിവരെ ബ്ലാസ്റ്റേഴ്‌സിന് […]

“ടീമിന്റെ സാധ്യതകളെ മുഴുവൻ അവനു നശിപ്പിക്കാൻ കഴിയും”- ക്രിസ്റ്റ്യൻ റൊമേരോയെക്കുറിച്ച് മുന്നറിയിപ്പ് | Romero

ആഞ്ചെ പൊസ്തേകൊഗ്‌ലു പരിശീലകനായതിനു ശേഷം പ്രീമിയർ ലീഗിൽ സ്വപ്‌നസമാനമായ കുതിപ്പ് നടത്തുകയായിരുന്ന ടോട്ടനം ഹോസ്‌പർ കഴിഞ്ഞ ദിവസമാണ് ഈ സീസണിലെ ആദ്യത്തെ തോൽവി വഴങ്ങിയത്. ചെൽസിക്കെതിരെ നടന്ന മത്സരത്തിൽ ആറാം മിനുറ്റിൽ തന്നെ കുലുസേവ്‌സ്‌കിയിലൂടെ ടോട്ടനം മുന്നിലെത്തി എങ്കിലും പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ചാണ് ചെൽസി വിജയം നേടിയത്. നിക്കോളാസ് ജോൺസൺ ഹാട്രിക്ക് നേടിയ മത്സരത്തിൽ കോൾ പാൽമർ മറ്റൊരു ഗോൾ കണ്ടെത്തി. മത്സരത്തിൽ വളരെ നിർണായകമായ നിമിഷം ടോട്ടനം ഹോസ്‌പർ പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റൊമേറോക്ക് ചുവപ്പുകാർഡ് […]