അർജന്റീന-പോർച്ചുഗൽ പോരാട്ടം നടക്കാനുള്ള സാധ്യതയേറുന്നു, ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുകൾ | Argentina
ലോകചാമ്പ്യന്മാരായ അർജന്റീന 2024 മാർച്ച് മാസത്തിലെ സൗഹൃദമത്സരങ്ങൾ യൂറോപ്യൻ ടീമുകളുമായി കളിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ യൂറോ കപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായാണ് അർജന്റീന കളിക്കുകയെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും കഴിഞ്ഞ ദിവസത്തോടെ ആ സാധ്യതകൾ പൂർണമായും ഇല്ലാതായി. ബ്രസീലും ഇംഗ്ലണ്ടും കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം പ്രകാരം ഈ രണ്ടു ടീമുകളുമാണ് മാർച്ചിൽ നടക്കുന്ന സൗഹൃദമത്സരത്തിൽ ഏറ്റുമുട്ടുന്നത്. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാൻ പോകുന്നതിനാൽ അതിനു മുന്നോടിയായി മികച്ച ടീമുകളുമായി മത്സരങ്ങൾ കളിക്കേണ്ടത് അർജന്റീനക്ക് ആവശ്യമാണ്. അതുകൊണ്ടാണ് […]