ഗോകുലം കേരളക്കായി മിന്നും പ്രകടനവുമായി ബ്ലാസ്റ്റേഴ്‌സ് താരം, ലോണിൽ വിട്ടത് അബദ്ധമായോ | Kerala Blasters
പുതിയ സീസണിനു മുന്നോടിയായാണ് നൈജീരിയയിൽ നിന്നുമുള്ള യുവതാരമായ ഇമ്മാനുവൽ ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ടീമിൽ ട്രയൽസിനായി എത്തിയ താരത്തിന്റെ പ്രകടനത്തിൽ കോച്ചിങ് സ്റ്റാഫുകൾക്ക് മതിപ്പ് തോന്നിയതോടെ സ്ഥിരം കരാറിൽ സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഡ്യൂറൻഡ് കപ്പിൽ ബെംഗളൂരുവിനെതിരെ ഇറങ്ങിയ താരം ഒരു ഗോൾ നേടിയെങ്കിലും പെപ്ര വന്നതോടെ വിദേശതാരങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ പരിമിതി ഉള്ളതിനാൽ ജസ്റ്റിൻ ടീമിൽ നിന്നും പുറത്തായി. മികച്ച കഴിവുള്ള താരത്തെ റിസേർവ് ടീമിലേക്ക് അയക്കുന്നതിനു പകരം കൂടുതൽ മികച്ചതാക്കാൻ ഐ […]