ഒന്നൊഴികെ ലോകകപ്പ് നേടിയ എല്ലാ രാജ്യങ്ങൾക്കും മെസി തന്നെ നമ്പർ വൺ, ഫ്രാൻസിൽ നിന്നുള്ള ആദ്യത്തെ വോട്ട് എംബാപ്പക്കല്ല | Messi

2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിയാണ് അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ അർജന്റീനക്കു വേണ്ടി ഐതിഹാസികമായ പ്രകടനം നടത്തി കിരീടത്തിലേക്ക് നയിച്ചത് ലയണൽ മെസിയെ ബാലൺ ഡി ഓർ നേടാൻ സഹായിച്ചപ്പോൾ കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടിയ ഹാലാൻഡ് രണ്ടാമതും ലോകകപ്പിലെ ടോപ് സ്കോററായ എംബാപ്പെ മൂന്നാം സ്ഥാനവും നേടി. ഫിഫ റാങ്കിങ്ങിൽ ആദ്യത്തെ നൂറു സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കുന്ന ജേർണലിസ്റ്റുകളാണ് ബാലൺ […]

മെസിയുടെ അടുത്തെത്താൻ പോലും ഹാലൻഡിനു കഴിഞ്ഞില്ല, മെസിയുടെ വിജയം വലിയ വ്യത്യാസത്തിൽ | Messi

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലാൻഡിന്റെ വെല്ലുവിളി ഉണ്ടായിരുന്നെങ്കിലും അതിനെ മറികടന്ന് മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടുകയായിരുന്നു. ഇതോടെ ചരിത്രത്തിൽ ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടുന്ന താരമായി ലയണൽ മെസി മാറുകയും ചെയ്‌തു. ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനക്ക് […]

ലൂണയുടെ പവർ ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ്, ഇന്ത്യൻ സൂപ്പർ ലീഗ് പവർ റാങ്കിങ്ങിൽ ബഹുദൂരം മുന്നിൽ | Luna

കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാന താരമായിരുന്ന അഡ്രിയാൻ ലൂണക്ക് ഈ സീസണിൽ നായകനായി സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട്. ഒരു യഥാർത്ഥ നായകൻറെ ഗുണം കളിക്കളത്തിൽ കാണിക്കുന്ന താരം കൂടുതൽ മികച്ച പ്രകടനം കളിക്കളത്തിൽ നൽകുന്നുമുണ്ട്. ഈ സീസണിൽ അഞ്ചു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചപ്പോൾ അതിൽ നിന്നും മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അഡ്രിയാൻ ലൂണയാണ്. വെറുമൊരു ഗോൾവേട്ടക്കാരൻ മാത്രമല്ല അഡ്രിയാൻ ലൂണ. കേരള […]

കേരള ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ വലിയൊരു മാറ്റമുണ്ടാകും, ഈസ്റ്റ് ബംഗാളിനെതിരെ ഇവാന്റെ പദ്ധതികളിങ്ങിനെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ തങ്ങളുടെ രണ്ടാമത്തെ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങാൻ പോവുകയാണ്. ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിൽ മൂന്നു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ടീമിൽ അഞ്ചോളം പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്. ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ മൈതാനത്ത് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ […]

ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ വമ്പൻ മാറ്റങ്ങൾ വരുന്നു, മെസി ഇനിയൊരു പുരസ്‌കാരം നേടാൻ സാധ്യതയില്ല | UEFA

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിന്റെ പിൻബലത്തിലാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായി കരുതപ്പെടുന്ന ബാലൺ ഡി ഓർ മെസി സ്വന്തമാക്കിയത്. ഇതോടെ എട്ടു ബാലൺ ഡി ഓർ അവാർഡുകൾ ഇതുവരെ നേടിയ മെസി ആ നേട്ടത്തിന്റെ കണക്കിൽ എല്ലാവരെയും ബഹുദൂരം പിന്നിലാക്കുകയും ചെയ്‌തു. എന്നാൽ ഇനിയൊരു ബാലൺ ഡി ഓർ കൂടി […]

പ്രധാനതാരങ്ങളുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര പ്രകടനം, കാരണം വെളിപ്പെടുത്തി പരിശീലകൻ ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ നിരവധി തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നു. അതിൽ പ്രധാനമായത് താരങ്ങളുടെ പരിക്കാണ്. സീസൺ ആരംഭിക്കുമ്പോൾ തന്നെ നിരവധി താരങ്ങളെ പരിക്ക് കാരണം നഷ്‌ടമായി എങ്കിലും ആദ്യത്തെ രണ്ടു മത്സരങ്ങൾ വിജയത്തോടെ തുടങ്ങാൻ ടീമിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നു വിജയവും ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. മുംബൈ സിറ്റിക്കെതിരായ മത്സരം കഴിഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടികളുടെ […]

“ഐഎസ്എൽ മത്സരം വരുമ്പോൾ ചാനൽ മാറ്റുന്നതിലേക്കും സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുന്നതിലേക്കും ഇത് നയിക്കും”- വീണ്ടും നേതൃത്വത്തിനെതിരെ ശബ്‌ദമുയർത്തി ഇവാൻ വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് അടക്കമുള്ള സാങ്കേതിക വിദ്യകൾ കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യം വീണ്ടുമാവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. നാളെ ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് റഫറിമാർക്ക് കൃത്യമായ പിന്തുണ നൽകാൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചത്. ഇക്കാര്യത്തിൽ ഫെഡറേഷനാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “യൂറോപ്പിൽ, പ്രത്യേകിച്ച് ബെൽജിയത്തിൽ 2015 മുതൽ ഏഴു വർഷമായി വീഡിയോ റഫറിയിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരുപാട് രാജ്യങ്ങൾ വീഡിയോ റഫറിയിങിന്റെ […]

നായകനായതിനു ശേഷം ഇരട്ടി കരുത്ത്, ലൂണയല്ലാതെ മറ്റാർക്കാണ് ഇതിനു യോഗ്യത; കയ്യടിച്ച് ആരാധകർ | Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നായകനായി ഈ സീസണിൽ ഇറങ്ങുമ്പോൾ അഡ്രിയാൻ ലൂണയുടെ കരുത്ത് ഇരട്ടിയായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സീസണിൽ അഞ്ചു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഇറങ്ങിയ താരം അതിൽ നിന്നും മൂന്നു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. അതിൽ മൂന്നു ജയവും ഒരു സമനിലയും നേടി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതിന്റെ പ്രധാന കാരണം യുറുഗ്വായ് താരം തന്നെയാണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ മാസത്തിൽ […]

ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിര സഖ്യം വീണ്ടുമൊരുമിക്കുന്നു, ലൂയിസ് സുവാരസ് ഇന്റർ മിയാമിയിലേക്കെന്നുറപ്പായി | Luis Suarez

ലിവർപൂളിൽ നിന്നും 2014ൽ ബാഴ്‌സലോണയിലെത്തിയ യുറുഗ്വായ് താരമായ ലൂയിസ് സുവാരസ് ആറു വർഷമാണ് അവിടെ കളിച്ചത്. ആ കാലഘട്ടത്തിൽ ഒരു ക്ലബിനൊപ്പം സ്വന്തമാക്കാൻ കഴിയുന്ന എല്ലാ കിരീടങ്ങളും താരം സ്വന്തമാക്കുകയുണ്ടായി. യൂറോപ്പിൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തുടർച്ചയായി ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കിയിരുന്ന സമയത്ത് അവരെ മറികടന്ന് രണ്ടു തവണ ഗോൾഡൻ ഷൂ സ്വന്തമാക്കിയത് മാത്രം മതി സുവാരസിന്റെ നിലവാരം മനസിലാക്കാൻ. തന്റെ മികച്ച പ്രകടനത്തിനൊപ്പം ലൂയിസ് സുവാരസ് ലയണൽ മെസിയോട് നല്ലൊരു സൗഹൃദവും ഉണ്ടാക്കിയെടുത്തിരുന്നു. മെസിയും […]

ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ബ്രസീലിയൻ ആരാധകരിൽ നിന്നുമുണ്ടായത്, ലോകകപ്പിൽ തന്നെ അത്ഭുതപ്പെടുത്തിയ കാര്യം വെളിപ്പെടുത്തി മെസി | Messi

ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്ന് ഖത്തർ ലോകകപ്പിലൂടെ തെളിയിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ഖത്തറിൽ ലോകകിരീടം സ്വന്തമാക്കിയതോടെ ഇനി നേടാൻ കിരീടങ്ങളൊന്നും ബാക്കിയില്ലാതെ കരിയർ പൂർണതയിലെത്തിക്കാൻ താരത്തിനായി. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന ടീമിനെ പിന്നീട് മുന്നിൽ നിന്നു നയിച്ച് ഉയർത്തെഴുന്നേൽപ്പിച്ച താരം ടൂർണമെന്റിലെ താരമായാണ് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. ലയണൽ മെസി കിരീടം നേടണമെന്ന് അർജന്റീന ആരാധകർ മാത്രമല്ല, മറ്റു ടീമുകളുടെയും നിരവധി ആരാധകർ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ലഭിച്ച […]