ഒരുമിച്ചു നമ്മൾ കിരീടം സ്വന്തമാക്കും, ആരാധകർക്ക് ഉറപ്പു നൽകി നോഹയും ജീസസും
പുതിയ ഐഎസ്എൽ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ജേഴ്‌സി അവതരിപ്പിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. കൊച്ചിയിലെ ലുലു മോളിൽ വെച്ചു നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. നോഹ സദോയി, ജീസസ് ജിമിനസ് തുടങ്ങിയ താരങ്ങൾ ആരാധകരെ അഭിമുഖീകരിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിയ താരങ്ങളാണ് നോഹയും ജീസസും. നോഹ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി കഴിവ് തെളിയിച്ചെങ്കിൽ ജീസസ് ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഇറങ്ങിയിട്ടില്ല. […]