ഖത്തറിനെ വെല്ലുന്ന ലോകകപ്പ് സൗദിയിൽ നടക്കുമെന്നുറപ്പായി, ഓസ്‌ട്രേലിയ പിൻമാറിയതോടെ സൗദിക്ക് സാധ്യത വർധിച്ചു | Saudi Arabia

ഖത്തർ ലോകകപ്പ് ഇതുവരെ നടന്നതിൽ വെച്ചേറ്റവും മികച്ച ലോകകപ്പ് ആയിരുന്നുവെന്ന് ടൂർണമെന്റിൽ പങ്കെടുത്ത ആരാധകരും ഒഫീഷ്യൽസും താരങ്ങളുമെല്ലാം അഭിപ്രായപ്പെട്ട കാര്യമാണ്. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പിന് ഏറ്റവും മികച്ച ഒരുക്കമാണ് ഖത്തർ നടത്തിയത്. ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്ക് പൊതുഗതാഗതം വഴി സൗജന്യയാത്രയും മികച്ച സുരക്ഷയും നൽകിയ ഖത്തർ ഏറ്റവും മികച്ച രീതിയിൽ തന്നെ എല്ലാ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. ലോകകപ്പ് നടത്തി ഖത്തർ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമായതു മുതൽ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ അയൽരാജ്യമായ സൗദി അറേബ്യയും നടത്തുന്നുണ്ട്. ലോകകപ്പിന് […]

മെസിക്ക് പിന്തുണ നൽകാതെ ഇവാനാശാൻ, മെസിക്കു കട്ട സപ്പോർട്ടുമായി ലൂണ; ബാലൺ ഡി ഓറിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അഭിപ്രായമിങ്ങിനെ | Kerala Blasters

ലോകഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡി ഓർ പുരസ്‌കാരം പ്രതീക്ഷിച്ചതു പോലെ തന്നെ ലയണൽ മെസി സ്വന്തമാക്കി. ഹാലാൻഡിന്റെ വെല്ലുവിളി പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ വർഷം അർജന്റീനക്കൊപ്പം ലോകകപ്പ് ഉയർത്തിയത് ലയണൽ മെസിയെ പുരസ്‌കാരം സ്വന്തമാക്കാൻ സഹായിച്ചു. എട്ടാമത്തെ തവണയാണ് ലയണൽ മെസി ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുന്നത്. മലയാളക്കരയുടെ പ്രിയപ്പെട്ട ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിലും ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ […]

“ഈ അവാർഡ് നിനക്കു കൂടിയുള്ളതാണ്”- ബാലൺ ഡി ഓർ നേടിയതിനു ശേഷം ഹാലൻഡിനോട് ലയണൽ മെസി | Messi

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിച്ചതു പോലെത്തന്നെ ലയണൽ മെസിയാണ് അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതാണ് ലയണൽ മെസിയെ എട്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കാൻ സഹായിച്ചത്. ഇതോടെ ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താരമെന്ന റെക്കോർഡിൽ ബഹുദൂരം മുന്നിലെത്താൻ ലയണൽ മെസിക്ക് കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കുകയും കഴിഞ്ഞ സീസണിൽ റെക്കോർഡ് ഗോൾവേട്ട നടത്തുകയും ചെയ്‌ത ഹാലൻഡിനെ രണ്ടാം […]

കൂക്കിവിളിയിലും എംബാപ്പെ ചാന്റുകളിലും പതറാതെ എമിലിയാനോ മാർട്ടിനസ്, രൂക്ഷമായി പ്രതികരിച്ച് ദ്രോഗ്ബ | Emiliano Martinez

2021ൽ ആദ്യമായി അർജന്റീനക്ക് വേണ്ടി വല കാത്തതിനു ശേഷം എമിലിയാനോ മാർട്ടിനസിനുണ്ടായ വളർച്ച അവിശ്വസനീയമായിരുന്നു. രണ്ടു വർഷത്തിനിടയിൽ ദേശീയ ടീമിന് വേണ്ടി സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ എമിലിയാനോ മാർട്ടിനസ് ഒരു ഗോൾകീപ്പർക്ക് നേടാൻ കഴിയുന്ന പ്രധാനപ്പെട്ട വ്യക്തിഗത അവാർഡുകളും സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ഗ്ലോവിനു പിന്നാലെ ഫിഫ ബെസ്റ്റ് ഗോൾകീപ്പർ അവാർഡും കഴിഞ്ഞ ദിവസം യാഷിൻ ട്രോഫിയും താരം സ്വന്തമാക്കി. ഖത്തർ ലോകകപ്പിനു ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരം കൂടിയായിരുന്നു എമിലിയാനോ മാർട്ടിനസ്. […]

ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി ലയണൽ മെസി, ഫ്രാൻസിൽ വീണ്ടും അർജന്റൈൻ ആധിപത്യം | Messi

ഇന്നലെ ഫ്രാൻസിലെ പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായ ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ സ്വന്തമാക്കി ലയണൽ മെസി. കഴിഞ്ഞ വർഷം അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിക്കാൻ അതിഗംഭീര പ്രകടനം നടത്തിയതാണ് ലയണൽ മെസിയെ വീണ്ടും ബാലൺ ഡി ഓർ സ്വന്തമാക്കാൻ സഹായിച്ചത്. ഇതോടെ തുടർച്ചയായ എട്ടാമത്തെ തവണയാണ് അർജന്റീന താരം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഖത്തർ ലോകകപ്പിൽ ലയണൽ മെസി ഐതിഹാസികമായ പ്രകടനമാണ് നടത്തിയത്. ആദ്യത്തെ മത്സരത്തിൽ […]

“ഞങ്ങളുടെ ചർച്ചയിൽ പോലും റൊണാൾഡോ ഉണ്ടായിരുന്നില്ല”- ബാലൺ ഡി ഓർ മേധാവികൾ ഫൈനൽ ലിസ്റ്റിനെക്കുറിച്ച് പറയുന്നു | Ronaldo

2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഇന്നു രാത്രി പ്രഖ്യാപിക്കാൻ പോവുകയാണ്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ചു നടന്ന ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയ ലയണൽ മെസി തന്നെ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടം നേടിയ എർലിങ് ഹാലാൻഡ് മെസിക്ക് വെല്ലുവിളി സൃഷ്‌ടിക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടാകില്ലെന്നാണ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ നൽകുന്ന സൂചന. ലയണൽ മെസി പുരസ്‌കാരം നേടാൻ പോകുമ്പോൾ വാർത്തയാകുന്നത് താരത്തിന്റെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ […]

ലൂണക്ക് പകരക്കാരൻ ആരാണെന്ന കാര്യത്തിൽ ഇനി സംശയമില്ല, ഓരോ മത്സരത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു | Luna

ഇതുവരെ ക്ലബിൽ കളിച്ചിട്ടുള്ള താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇവാൻ പരിശീലകനായ ആദ്യത്തെ സീസണിൽ ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം പിന്നീട് ക്ലബ്ബിന്റെയും ആരാധകരുടേയും പ്രിയപ്പെട്ട താരമായി മാറി. കഴിഞ്ഞ രണ്ടു സീസണിലും ടീമിനായി മികച്ച പ്രകടനം നടത്തിയ താരം ഈ സീസണിൽ നായകനായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിൽ കളിച്ചു കൊണ്ടിരിക്കുന്നത്. കളിക്കളത്തിൽ എല്ലായിടത്തും ഓടിയെത്തി ആത്മാർത്ഥമായി കളിക്കുന്ന അഡ്രിയാൻ ലൂണയുടെ മികച്ച […]

ഇതുവരെ ഒരൊറ്റ താരം മാത്രം നേടിയ സൂപ്പർ ബാലൺ ഡി ഓർ മെസി സ്വന്തമാക്കും, സാധ്യതകൾ വർധിക്കുന്നു | Messi

ഇന്ന് രാത്രി നടക്കുന്ന ബാലൺ ഡി ഓർ പ്രഖ്യാപനച്ചടങ്ങിനായി കാത്തിരിക്കുകയാണ് ആരാധകർ. ഫുട്ബോൾ ആരാധകർ എന്നതിലുപരിയായി ലയണൽ മെസി ആരാധകരാകും പുരസ്‌കാരം പ്രഖ്യാപിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിൽ കിരീടം അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയ ലയണൽ മെസി തന്നെ ഇത്തവണ ബാലൺ ഡി ഓർ സ്വന്തമാക്കുമെന്നാണ് ഭൂരിപക്ഷം റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. ഈ വർഷം കൂടി ബാലൺ ഡി ഓർ സ്വന്തമാക്കിയാൽ ലയണൽ മെസിയുടെ പേരിൽ എട്ടു ബാലൺ ഡി ഓർ പുരസ്‌കാരങ്ങളുണ്ടാകും. […]

ലൂണക്ക് അടുത്ത മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിക്കണം, വൈകുന്തോറും ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ അപകടം | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അഡ്രിയാൻ ലൂണക്ക് അവസാന മിനുട്ടിൽ മഞ്ഞക്കാർഡ് ലഭിച്ചത് ആരാധകർക്ക് ആശങ്കയുണ്ടാക്കിയ കാര്യമാണ്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സമയം വെറുതെ കളയാൻ ശ്രമിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റഫറി കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് മഞ്ഞക്കാർഡ് നൽകിയത്. ഇതോടെ ഈ സീസണിൽ ഇതുവരെ മൂന്നു മഞ്ഞക്കാർഡ് ലഭിച്ച ലൂണക്ക് അടുത്ത മത്സരം നഷ്‌ടമാകുമോയെന്ന ആശങ്കയായിരുന്നു ആരാധകർക്ക്. യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള പല ടൂർണമെന്റുകളിലും മൂന്നു മഞ്ഞക്കാർഡിനു അടുത്ത മത്സരത്തിൽ […]

ഫാൻ ഫൈറ്റ് ഇപ്പോഴേ തുടങ്ങി, ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കി ഗോകുലം കേരളയുടെ ബാനർ | Gokulam Kerala

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ തുടങ്ങിയപ്പോൾ ഫുട്ബോളിനെ മലയാളികൾ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് ലോകം തന്നെ കാണാൻ തുടങ്ങി. അത്രയും വലിയ ആരാധകപിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകക്കൂട്ടമുള്ള ഫുട്ബോൾ ക്ലബും കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ. എന്നാൽ അടുത്ത സീസണിൽ കേരളത്തിൽ നിന്നു തന്നെ ഒരു വെല്ലുവിളി കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഐ ലീഗ് വിജയിക്കുന്ന […]