“മെസി തന്നെയാണ് ബാലൺ ഡി ഓർ നേടേണ്ടത്”- ലോകകപ്പ് ഫൈനൽ കളിച്ച ഫ്രഞ്ച് താരം പറയുന്നു | Messi

ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ഇന്ന് രാത്രി പ്രഖ്യാപിക്കാനിരിക്കയാണ്. പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാൻ വേണ്ടി പോകുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളിലെ ബാലൺ ഡി ഓർ പുരസ്‌കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം അവാർഡിനായി കടുത്ത പോരാട്ടം തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലയണൽ മെസി, എർലിങ് ഹാലാൻഡ്, കിലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങളാണ് ഇത്തവണ ബാലൺ ഡി ഓർ […]

അവസാനഫലം വരുമ്പോൾ മാറിമറിയുമോ, ബാലൺ ഡി ഓർ വോട്ടിങ്ങിൽ ഇഞ്ചോടിഞ്ചു പോരാട്ടമെന്നു വെളിപ്പെടുത്തൽ | Ballon Dor

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ് ഫുട്ബോൾ ആരാധകർ. നാളെ രാത്രി പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ബാലൺ ഡി ഓർ പ്രഖ്യാപിക്കുക. ലയണൽ മെസി, എർലിങ് ഹാലാൻഡ്, കിലിയൻ എംബാപ്പെ, ജൂലിയൻ അൽവാരസ്, ലൗടാരോ മാർട്ടിനസ്, കെവിൻ ഡി ബ്രൂയ്ൻ, റോഡ്രി തുടങ്ങിയ താരങ്ങളാണ് ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടി പ്രധാനമായും മത്സരിക്കുന്നത്. അവസാന മൂന്നു സ്ഥാനങ്ങളിലേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ മെസി, ഹാലാൻഡ്, എംബാപ്പെ എന്നിവരുടേതാണെങ്കിലും […]

ബ്ലാസ്റ്റേഴ്‌സിന് ഇരട്ടി കരുത്തു നൽകി വല്യേട്ടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു, നിർണായക അപ്‌ഡേറ്റ് നൽകി വുകോമനോവിച്ച് | Leskovic

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് തിരിച്ചടികൾ നേരിട്ടിരുന്നു. പുതിയ സീസണിലേക്കായി ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയതാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം നേരിട്ട പ്രധാന തിരിച്ചടി. അതിനു പിന്നാലെ ഡ്യൂറൻഡ് കപ്പിനിടയിലും ഏതാനും താരങ്ങൾ പരിക്കേറ്റു പുറത്തായതിനാൽ മുഴുവൻ സ്‌ക്വാഡും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസൺ ആരംഭിച്ചത്. പരിക്കേറ്റ മാർകോ ലെസ്‌കോവിച്ച് അടക്കം പ്രധാന താരങ്ങൾ ഇല്ലാതെ സീസൺ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഏതാനും […]

പരിചയസമ്പന്നരായ താരങ്ങളുടെ നിർണായക ഇടപെടൽ, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു കയ്യടിച്ച് ആരാധകർ | Kerala Blasters

എഎഫ്‌സി കപ്പിൽ ആറു ഗോളിന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഒഡിഷ എഫ്‌സി കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനിറങ്ങിയതെങ്കിലും മത്സരത്തിൽ കൊമ്പൻമാർ തന്നെയാണ് വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളും ഒരു പെനാൽറ്റിയും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ ആയെങ്കിലും ആ പെനാൽറ്റി സച്ചിൻ സുരേഷ് തടുത്തതോടെ അവർക്ക് ആത്മവിശ്വാസം വർധിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ വിജയം നേടിയത്. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത് ദിമിത്രിയോസും അഡ്രിയാൻ […]

“മെസിക്കു വേണ്ടി കളിക്കണമെന്ന് അവർ മനസിലാക്കി”- അർജന്റീനയുടെ ലോകകപ്പ് നേട്ടത്തെ പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ഐതിഹാസികമായ ഒന്നായിരുന്നു. രണ്ടു വർഷത്തോളം നീണ്ട അപരാജിതകുതിപ്പുമായി ലോകകപ്പിനെത്തിയ അർജന്റീനയെ ആദ്യത്തെ മത്സരത്തിൽ തന്നെ സൗദി അറേബ്യ വീഴ്ത്തിയതോടെ ഈ ടീമിന് കിരീടപ്രതീക്ഷയില്ലെന്നും ശരാശരി താരങ്ങളെ വെച്ച് ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പലരും വിലയിരുത്തി. എന്നാൽ അതെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ അർജന്റീനക്ക് കഴിഞ്ഞു. ആ തോൽ‌വിയിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ അർജന്റീന ഉയർത്തെഴുന്നേറ്റു വരുന്നതാണ് പിന്നീട് നടന്ന മത്സരങ്ങളിൽ കണ്ടത്. ലയണൽ മെസി തന്നെയാണ് അതിന്റെ മുന്നിൽ […]

ആരാലും വാഴ്ത്തപ്പെടാതിരുന്ന സൈലന്റ് കില്ലർ, ഒഡിഷക്കെതിരെ മികച്ച പ്രതിരോധതാരമായി നവോച്ച സിങ് | Naocha Singh

ഈ സീസണിനു മുന്നോടിയായുള്ള ട്രാൻസ്‌ഫർ വിൻഡോയിലാണ് മുംബൈ സിറ്റി താരമായ നവോച്ച സിംഗിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. മുംബൈ സിറ്റി താരമാണെങ്കിലും കഴിഞ്ഞ രണ്ടു സീസണുകളിൽ ഈസ്റ്റ് ബംഗാൾ, റൗണ്ട്ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകളിൽ ലോണിൽ കളിച്ച താരത്തെ ബ്ലാസ്റ്റേഴ്‌സും ലോൺ കരാറിലാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനൊപ്പം ഐ ലീഗ് കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് നവോച്ച സിങ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരങ്ങളിലൊന്നും ഇരുപത്തിനാലുകാരനായ മണിപ്പൂർ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ […]

മറ്റു ക്ലബുകളിലേക്ക് ചേക്കേറിയിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ മറക്കാതെ വിദേശതാരങ്ങൾ, ഈ ക്ലബ് ഒരു വലിയ വികാരമാണ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീരമായ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് പതിനഞ്ചാം മിനുട്ടിൽ തന്നെ ഒരു ഗോൾ വഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം അവസാനം വരെ പൊരുതിയാണ് രണ്ടു ഗോളുകൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. മത്സരം പൂർണമായും കൈവിട്ടു പോകേണ്ട സാഹചര്യത്തിൽ സച്ചിൻ സുരേഷ് നടത്തിയ പെനാൽറ്റി സേവാണ് കേരള ബ്ലാസ്റ്റേഴ്‌സിനു വർധിത വീര്യത്തോടെ പൊരുതാനുള്ള ഊർജ്ജം നൽകിയത്. 📸 Ivan Kaliuzhnyi was in video […]

ഫുട്ബോൾ ലോകത്തു നിന്നും ഞെട്ടിക്കുന്ന വാർത്ത, ലിവർപൂൾ സൂപ്പർതാരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയി | Luis Diaz

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ മുന്നേറ്റനിര താരമായ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയെന്നു റിപ്പോർട്ടുകൾ. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ താരമായ ലൂയിസ് ഡയസിനെ കഴിഞ്ഞ ദിവസമാണ് കിഡ്‌നാപ്പ് ചെയ്‌തതെന്നാണ്‌ സൂചനകൾ. കൊളംബിയയിലെ ലാ ഗുവാജിറ പ്രവിശ്യയിലെ ബറാൻകാസ് പട്ടണത്തിൽ വെച്ചാണ് സംഭവം നടന്നതെന്നും നിലവിൽ പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ലൂയിസ് ഡയസിന്റെ അമ്മയും അച്ഛനും കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വാഹനം തടഞ്ഞു നിർത്തിയാണ് ഇവരെ […]

മെസിയും എംബാപ്പയും വീണ്ടും നേർക്കുനേർ വരുമോ, 2024ലെ ഒളിമ്പിക്‌സ് ടീമിൽ ചേരാൻ മെസിയെ ക്ഷണിച്ച് മഷറാനോ | Messi

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകിയ ഒന്നായിരുന്നു. രണ്ടു തലമുറയിൽ പെട്ട ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ രണ്ടു പേരും മികച്ച പ്രകടനമാണ് നടത്തിയത്. എംബാപ്പെ ഹാട്രിക്കും ലയണൽ മെസി രണ്ടു ഗോളുകളും നേടിയ മത്സരത്തിൽ ഷൂട്ടൗട്ടിൽ അർജന്റീന തന്നെ വിജയം സ്വന്തമാക്കി. എങ്കിലും അർജന്റീന വിജയം ഉറപ്പിച്ച മത്സരത്തിൽ ഫ്രാൻസ് നടത്തിയ തിരിച്ചുവരവും എംബാപ്പയുടെ ഹീറോയിസവും ഐതിഹാസികമായിരുന്നു. പിഎസ്‌ജിയിൽ സഹതാരങ്ങളായിരുന്ന എംബാപ്പയും ലയണൽ മെസിയും വീണ്ടുമൊരു ടൂർണമെന്റിൽ […]

ഒന്നല്ല, മൂന്നു ലൂണയെയാണ് കളിക്കളത്തിൽ കാണാൻ കഴിയുക; ഇതുപോലൊരു താരം ബ്ലാസ്റ്റേഴ്‌സിൽ ഇതിനു മുൻപുണ്ടായിട്ടില്ല | Luna

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് അഡ്രിയാൻ ലൂണ. ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ആദ്യത്തെ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. ആ സീസണിനു ശേഷം തന്റെ കൂടെയുള്ള താരങ്ങളെല്ലാം ക്ലബ് വിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തുടരാനാണ് അഡ്രിയാൻ ലൂണ തീരുമാനിച്ചത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്നാമത്തെ സീസണിൽ കളിക്കുമ്പോൾ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് […]