അതുവരെ ആവേശത്തിലായിരുന്ന ഇവാൻ പെട്ടന്നു പൊട്ടിക്കരഞ്ഞതിന്റെ കാരണമെന്താണ്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു | Vukomanovic
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ മത്സരമായിരുന്നു. കഴിഞ്ഞ സീസണിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ടീമിലെ താരങ്ങളെയും കൊണ്ട് കളിക്കളം വിട്ടതിനെ തുടർന്ന് പത്ത് മത്സരങ്ങളിലാണ് അദ്ദേഹത്തിന് വിലക്ക് ലഭിച്ചത്. ഇതിനെത്തുടർന്ന് എഐഎഫ്എഫിന്റെ കീഴിലുള്ള പത്ത് മത്സരങ്ങളാണ് അദ്ദേഹത്തിന് പൂർണമായും നഷ്‌ടമായത്. ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കുള്ള തിരിച്ചുവരവ് ഏറ്റവും നല്ല രീതിയിൽ തന്നെ ആഘോഷിക്കാൻ ഇവാനു കഴിഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിപ്പോയെങ്കിലും […]