മെസിക്ക് ഇടമില്ലെങ്കിലും അർജന്റീന താരങ്ങളുടെ ആധിപത്യം, എംഎൽഎസ് ഈ സീസണിലെ മികച്ച താരങ്ങളുടെ അന്തിമ പട്ടിക പുറത്ത് | MLS

ലയണൽ മെസി എത്തിയതിനു ശേഷം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വലിയ കുതിപ്പാണ് ഉണ്ടായത്. സീസണിന്റെ പകുതിയായപ്പോൾ എത്തിയ ലയണൽ മെസി ലീഗ്‌സ് കപ്പിലാണ് ആദ്യമായി ഇറങ്ങിയത്. അതിൽ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കി ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. എന്നാൽ നിരവധി ലീഗ് മത്സരങ്ങൾ പരിക്ക് കാരണം മെസിക്ക് നഷ്‌ടമായപ്പോൾ അതിൽ പ്ലേ ഓഫിലേക്ക് മുന്നേറാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞില്ല. എംഎൽഎസിൽ മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴിയാതിരുന്നതിനാൽ തന്നെ ഈ […]

ഒളിപ്പിച്ചു വെച്ച വജ്രായുധം തേച്ചുമിനുക്കി പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, വമ്പൻ തിരിച്ചുവരവിന്റെ സൂചനകൾ ലഭിച്ചു | Jaushua Sotirio

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിന് കേരള ബ്ലാസ്റ്റേഴ്‌സ് വൈകിയാണ് തയ്യാറെടുത്തത്. എഐഎഫ്എഫിന്റെ വമ്പൻ പിഴശിക്ഷ ലഭിച്ചത് പുതിയ താരങ്ങളെ വാങ്ങാനുള്ള ടീമിന്റെ പദ്ധതികളെ ബാധിച്ചപ്പോൾ നോട്ടമിട്ട പല താരങ്ങളെയും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ലായിരുന്നു. ഡ്യൂറൻഡ് കപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു വേണ്ട താരങ്ങളെ പൂർണമായും സ്വന്തമാക്കിയത്. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ഒരു വിദേശതാരത്തിനു പരിക്ക് പറ്റുകയും ചെയ്‌തിരുന്നു. ടീമിലെത്തി പരിശീലനം നടത്തുന്നതിനിടെ ഓസ്‌ട്രേലിയൻ താരം […]

ആത്മാർത്ഥതയുടെ പ്രതിരൂപമായി ദിമിത്രിയോസ്, ഗ്രീസിലേക്ക് പോയ താരം കൊച്ചിയിൽ തിരിച്ചെത്തി | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തിയാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് തന്റെ നാടായ ഗ്രീസിലേക്ക് പോയെന്ന വാർത്ത പുറത്തു വന്നത്. ഒഡിഷ എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് ഇരുപത്തിനാലു മണിക്കൂർ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് സ്വന്തം നാട്ടിലേക്ക് പോയത്. പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റിരിക്കുന്ന സാഹചര്യത്തിൽ ഇത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുമെന്ന ആശങ്ക അതോടെ ശക്തമായി. ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിനായി ഇറങ്ങുമ്പോൾ പരിക്കും വിലക്കും കാരണം അഞ്ചു താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായിരിക്കുന്നത്. […]

ഫിഫ റാങ്കിങ്ങിൽ അർജന്റീനയുടെ ആധിപത്യം തുടരുന്നു, വമ്പൻ കുതിപ്പുമായി പോർച്ചുഗൽ | FIFA Ranking

ഒക്ടോബർ മാസത്തിലെ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോൾ അവിശ്വസനീയ കുതിപ്പിൽ തുടരുന്ന അർജന്റീന ടീം തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വന്ന ടീം അവിടെ നിന്നങ്ങോട്ട് നടന്ന മത്സരങ്ങളിൽ ഒന്നു പോലും തോൽക്കാതെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. മികച്ച പ്രകടനം തുടരുന്ന സ്‌കലോണിപ്പട 1861 പോയിന്റ് നേടിയാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അർജന്റീന ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീം […]

ലോകകപ്പിനെക്കാൾ ബുദ്ധിമുട്ടെങ്കിലും ആ കിരീടവും നേടാനാകും, ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരാണ് എമിലിയാനോ മാർട്ടിനസ് | Emiliano Martinez

കഴിഞ്ഞ രണ്ടര വർഷത്തിനിടെ അർജന്റീന നേടിയ മൂന്നു പ്രധാന കിരീടങ്ങൾക്കും കടപ്പെട്ടിരിക്കേണ്ട പേരാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റേത്. 2021ലെ കോപ്പ അമേരിക്കക്കു തൊട്ടു മുൻപ് അർജന്റീനക്കു വേണ്ടി ആദ്യമായി വല കാത്ത താരം കോപ്പ അമേരിക്കയിൽ മിന്നുന്ന പ്രകടനം നടത്തുകയും ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ ഹീറോയാവുകയും ചെയ്‌തു. അതിനു ശേഷം അർജന്റീന ടീമിനൊപ്പം ഫൈനലൈസിമ നേടിയ താരം ലോകകപ്പ് ഫൈനൽ ഉൾപ്പെടെ രണ്ടു ഷൂട്ടൗട്ടിലാണ് ടീമിന്റെ രക്ഷകനായത്. എമിലിയാനോ മാർട്ടിനസ് ഗോൾവലക്ക് മുന്നിൽ നിൽക്കുമ്പോൾ തന്നെ അർജന്റീന […]

റൊണാൾഡോക്കൊപ്പം കളിക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഡി ബ്രൂയന് അവസരം, പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റി | De Bruyne

മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡി ബ്രൂയനുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ കുറച്ചു ദിവസമായി ശക്തമാണ്. നിരന്തരം പരിക്കുകൾ പറ്റുന്നതിനാൽ താരത്തിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സംശയങ്ങളുണ്ടെന്നും താരത്തെ ഒഴിവാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. 2025ൽ കരാർ അവസാനിക്കുന്ന താരത്തിന് പുതിയ കരാർ നൽകാനുള്ള തീരുമാനം അവസാനത്തെ പന്ത്രണ്ടു മാസങ്ങളിലെ ക്ലബ് എടുക്കൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനിടയിൽ കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ക്ലബായ […]

റഫറിയിങ് വിഷയത്തിൽ ആരാധകരെ തിരുത്തി ഇവാൻ, വാർ ആവശ്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് തന്റെ താരങ്ങളുമായി കളിക്കളം വിട്ടതിനെ തുടർന്ന് പത്ത് മത്സരങ്ങളിൽ അദ്ദേഹത്തിന് വിലക്ക് ലഭിച്ചിരുന്നു. അതിനു ശേഷം ആശാൻ ആദ്യമായാണ് എഐഎഫ്എഫ്‌ നടത്തുന്ന ഒരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ നയിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ഇവാൻ ഉയർത്തിയ പ്രതിഷേധം ആരാധകർ ഏറ്റെടുത്തതോടെ എഐഎഫ്എഫ് സമ്മർദ്ദത്തിലായിരുന്നു. അതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ […]

പ്രധാന താരങ്ങളില്ലെങ്കിലും പദ്ധതികൾ തയ്യാറാണ്, മത്സരത്തിനായി കാത്തിരിക്കാൻ വയ്യെന്ന് വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ അഞ്ചാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ അവർക്ക് കൂടുതൽ ആവേശം നൽകാൻ ടീമിന്റെ മുഖ്യപരിശീലകനായ ഇവാൻ വുകോമനോവിച്ചും ഉണ്ടാകും. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിന്റെ നടപടിയുടെ ഭാഗമായി പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ച ഇവാൻ അതിനു ശേഷമാണ് നാളത്തെ മത്സരത്തിൽ ടീമിനെ നയിക്കാനെത്തുന്നത്. ഇവാൻ വുകോമനോവിച്ച് തിരിച്ചെത്തുന്ന സമയത്ത് പ്രധാന താരങ്ങളുടെ പരിക്കും വിലക്കും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയാണ്. വിലക്ക് […]

തിരിച്ചുവരവിൽ ആശാനെ ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങുന്നു, വമ്പൻ സ്വീകരണത്തിനു പദ്ധതി | Kerala Blasters

ഐഎസ്എൽ റഫറിമാരുടെ തെറ്റായ തീരുമാനങ്ങളിൽ ക്ഷമകെട്ട് അതിനോട് ശക്തമായ പ്രതിഷേധം നടത്തിയതിനു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറി തെറ്റായ തീരുമാനമെടുത്ത് ഗോൾ അനുവദിച്ചതിനോട് പ്രതിഷേധിച്ചു കളിക്കളം വിടാൻ ഇവാൻ തീരുമാനിച്ചതിനു വലിയ നടപടികളാണ് അദ്ദേഹം നേരിടേണ്ടി വന്നത്. ഇവാൻ വുകോമനോവിച്ചിന്റെ നടപടിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴശിക്ഷ ലഭിച്ചപ്പോൾ പരിശീലകന് പിഴക്കു പുറമെ പത്ത് മത്സരങ്ങളിൽ […]

എട്ടാമത്തെ അത്ഭുതം സൃഷ്‌ടിച്ച് ലയണൽ മെസി, 2023ലെ ബാലൺ ഡി ഓർ അർജന്റീന താരത്തിനു തന്നെ | Messi

ഫുട്ബോൾ ലോകത്ത് ലയണൽ മെസി സ്വന്തമാക്കിയിട്ടുള്ളത് മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത നേട്ടങ്ങളാണ്. പതിനേഴാം വയസിൽ ബാഴ്‌സലോണക്കായി കരിയർ ആരംഭിച്ച താരം വളരെ പെട്ടന്ന് തന്നെ ക്ലബ് തലത്തിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ഇരുപത്തിരണ്ടാം വയസിൽ തന്നെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്‌തു. ഇപ്പോൾ മുപ്പത്തിയാറുകാരനായ മെസി ക്ലബിനും രാജ്യത്തിനും വേണ്ടി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ല. ക്ലബ് തലത്തിൽ വളരെ പെട്ടന്നു തന്നെ സാധ്യമായ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ദേശീയ തലത്തിൽ അതിനായി മെസിക്ക് ഒരുപാട് […]