അർജന്റീന സ്‌ട്രൈക്കർ ഫാക്റ്ററി തന്നെ, മിന്നും ഫോമിൽ കളിക്കുന്ന ഇകാർഡി ദേശീയ ടീമിൽ തിരിച്ചെത്തുമോ | Icardi
ലോകഫുട്ബോളിൽ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുള്ള ദേശീയ ടീമുകളിൽ ഒന്നാണ് അർജന്റീന. ഇക്കഴിഞ്ഞ ലോകകപ്പോടു കൂടി അത് കൂടുതൽ വ്യക്തമാവുകയും ചെയ്‌തു. ലയണൽ മെസി കഴിഞ്ഞാൽ സ്‌കലോണിയുടെ അർജന്റീന ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ ലൗടാരോ മാർട്ടിനസ് നിറം മങ്ങിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ജൂലിയൻ അൽവാരസ് ഗംഭീര പ്രകടനമാണ് നടത്തിയത്. ഇപ്പോൾ രണ്ടു പേരും മത്സരിക്കുന്ന പ്രകടനമാണ് ക്ലബിനും രാജ്യത്തിനുമായി നടത്തുന്നത്. അതിനിടയിൽ ദേശീയ ടീമിന് വേണ്ടി മുൻപ് കളിച്ച് പിന്നീട് വിസ്‌മൃതിയിലേക്ക് പോയ ഒരു താരം ഇപ്പോൾ […]