ഇതുപോലെ സംഭവിച്ചിട്ടുള്ളത് എർലിങ് ഹാലൻഡിനു മാത്രം, അവിശ്വസനീയമായ കുതിപ്പിലാണ് ബാഴ്‌സലോണ താരം | Marc Guiu
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ അക്കാദമിയാണ് ബാഴ്‌സലോണയുടേതെന്ന് വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നു രണ്ടു വർഷം മുൻപ് പല താരങ്ങളെയും ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തിൽ ബാഴ്‌സലോണക്ക് കരുത്തേകിയത് അക്കാദമിയിൽ നിന്നും പ്രൊമോട്ട് ചെയ്‌തു വന്ന താരങ്ങളായിരുന്നു. ഗാവി, ബാൾഡെ തുടങ്ങിയ യുവ താരങ്ങൾ പിന്നീട് ടീമിന്റെ പ്രധാന കളിക്കാരായി മാറുകയും ചെയ്‌തു. സാമ്പത്തികപ്രതിസന്ധിയും പരിക്കും കാരണം പിന്നീടും നിരവധി അക്കാദമി താരങ്ങളെ പലപ്പോഴായി ബാഴ്‌സലോണക്ക് ഉപയോഗപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അവരിൽ പലരും മികച്ച പ്രകടനം നടത്തുകയും […]