ഒന്നിനൊന്നു മികച്ച പ്രകടനവുമായി അർജന്റൈൻ സ്‌ട്രൈക്കർമാർ, ആരാണ് ഏറ്റവും മികച്ചത് | Lautaro

മോശം പ്രതിരോധത്തിന്റെ പേരിൽ പലപ്പോഴും പഴി കേട്ടിട്ടുണ്ടെങ്കിലും മികച്ച സ്‌ട്രൈക്കർമാർക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് അർജന്റീന. ബാറ്റിസ്റ്റ്യൂട്ട, ക്രെസ്പോ, അഗ്യൂറോ, ടെവസ് എന്നിങ്ങനെ നിരവധി മികച്ച സ്‌ട്രൈക്കർമാർ അർജന്റീന ടീമിനൊപ്പം ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ല. അതിനുള്ള ഉദാഹരമാണ് നിലവിൽ ടീമിലെ പ്രധാന സ്‌ട്രൈക്കർമാരായ ലൗടാരോ മാർട്ടിനസും ജൂലിയൻ അൽവാരസ്. ലൗടാരോ മാർട്ടിനസിനു ഫോം നഷ്‌ടമായ ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി കൂടുതൽ പ്രസക്തി നേടിയ താരമാണ് അൽവാരസ്. ഈ സീസണിൽ മാഞ്ചസ്റ്റർ […]

ഇവാൻ തിരിച്ചെത്തുമ്പോൾ ദോവൻ ടീമിനൊപ്പമുണ്ടാകില്ല, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെന്ന നിലയിൽ മികച്ച റെക്കോർഡ് | Frank Dauwen

കഴിഞ്ഞ സീസണിന്റെ ഇടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ എഐഎഫ്എഫ് വിലക്ക് നൽകുന്നത്. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് തന്റെ താരങ്ങളെ മൈതാനത്തു നിന്നും പിൻവലിച്ചതിനെ തുടർന്നാണ് ഇവാനെതിരെ എഐഎഫ്എഫ് നടപടി എടുത്തത്. പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ച ഇവാൻ അതിനു ശേഷം എഐഎഫ്എഫിനു കീഴിൽ നടന്ന ഒരു ടൂർണമെന്റിലും പിന്നീട് ടീമിനെ നയിച്ചിട്ടില്ല. കഴിഞ്ഞ സീസണിലെ മൂന്നു സൂപ്പർകപ്പ് മത്സരങ്ങൾ, ഈ സീസണിലെ മൂന്നു ഡ്യൂറൻഡ് കപ്പ് […]

റാമോസ് ബാഴ്‌സലോണ ഇതിഹാസമായെന്ന് ആരാധകർ, റയൽ മാഡ്രിഡ് താരങ്ങളെ തുരത്തിയോടിച്ച് മുൻ റയൽ നായകൻ | Sergio Ramos

ഒരുപാട് വർഷങ്ങൾക്ക് ശേഷം സെർജിയോ റാമോസ് റയൽ മാഡ്രിഡിനെതിരെ കളത്തിലിറങ്ങുന്നതിനെ കുറിച്ചാണ് ആരാധകർ കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തിരുന്നത്‌. രണ്ടു സീസണുകൾക്ക് മുൻപ് റയൽ മാഡ്രിഡ് വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് സ്പെയിനിലേക്ക് തിരിച്ചെത്തിയത്. റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു മുൻപ് താൻ കളിച്ച സ്‌പാനിഷ്‌ ക്ലബായ സെവിയ്യയിലേക്കാണ് റാമോസ് ചേക്കേറിയത്. കഴിഞ്ഞ ദിവസം സെവിയ്യയും റയൽ മാഡ്രിഡും തമ്മിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് റാമോസ് നടത്തിയത്. രണ്ടു ടീമുകളും ഓരോ […]

അൽ നസ്ർ ഫാൻസിന്റെ സ്വീകരണം കണ്ടു ഞെട്ടി റൊണാൾഡോ, ആരാധകരുടെ ‘ഗോട്ട്’ റൊണാൾഡോ തന്നെ | Ronaldo

അൽ നസ്റിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം താരത്തിന്റെ ആരാധകരെ വളരെയധികം ഞെട്ടിച്ച ഒന്നായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി മികച്ച പ്രകടനം നടത്താൻ ഉറപ്പായും കഴിയുമെന്നിരിക്കെയാണ് അത്രയൊന്നും കേട്ടുകേൾവിയില്ലാത്ത സൗദി പ്രൊ ലീഗിലേക്ക് റൊണാൾഡോ ചേക്കേറുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായാണ് റൊണാൾഡോ അൽ നസ്റിൽ എത്തിയത്. റൊണാൾഡോ യൂറോപ്പ് വിട്ടത് ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമായിരുന്നെങ്കിലും താരത്തെ സംബന്ധിച്ച് അത് മികച്ചൊരു തീരുമാനമായി എന്ന കാര്യത്തിൽ യാതൊരു […]

സെവൻസ് ഫുട്ബോളിലെ റഫറിമാർ ഇതിനേക്കാൾ മികച്ചതായിരിക്കും, എന്നവസാനിക്കും ഈ നിലവാരമില്ലായ്‌മ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും റഫറിമാരുടെ നിലവാരമില്ലായ്‌മ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടുന്നതാണു കണ്ടത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഗോവ പന്ത്രണ്ടാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചെങ്കിലും അതിനു ശേഷം കളി പൂർണമായും ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലായിരുന്നു. രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സമനില നേടിയെടുത്തത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കുന്ന പെനാൽറ്റി റഫറി നിഷേധിച്ചത് വലിയ തിരിച്ചടിയാണ് നൽകിയത്. മത്സരം അര മണിക്കൂറോളം […]

മഴവില്ലിനെക്കാൾ മനോഹരമായൊരു ഫ്രീകിക്ക് ഗോളിൽ ടീമിനു വിജയം, അൽ നസ്റിൽ റൊണാൾഡോ ഉയർത്തെഴുന്നേൽക്കുന്നു | Ronaldo

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അതിനു കാരണമായിരുന്നു എന്നതിൽ സംശയമില്ല. ഖത്തർ ലോകകപ്പിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ താരം രൂക്ഷമായ വിമർശനം നടത്തുകയും ചെയ്‌തു. അതിനു ശേഷം ലോകകപ്പിൽ റൊണാൾഡോ തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും പോർചുഗലിനൊപ്പവും റൊണാൾഡോ മോശം പ്രകടനം തുടർന്നതോടെ താരത്തിനെതിരെ താരത്തിന്റെ കരിയർ ഏറെക്കുറെ തീരുമാനമായെന്ന് ഏവരും കരുതി. മുപ്പത്തിയെട്ടു വയസുള്ള താരത്തിന് […]

റഫറി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് പണി കൊടുത്തു, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിക്കും വിലക്കും കാരണം അഞ്ചു പ്രധാന താരങ്ങളില്ലാതെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയിൽ ഒരു ഗോൾ വഴങ്ങി രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് മത്സരത്തിൽ സമനില വഴങ്ങിയത്. ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി റഫറി അനുവദിക്കാതിരുന്നത് ടീമിന് തിരിച്ചടിയായി. സംഭവബഹുലമായിരുന്നു ആദ്യപകുതി. തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് മുന്നിട്ടു നിന്നതെങ്കിലും പന്ത്രണ്ടാം മിനുട്ടിൽ നെസ്റ്ററിലൂടെ നോർത്ത്ഈസ്റ്റ് മുന്നിലെത്തി. ഒരു ഗോൾ […]

ലോ സെൽസോ ലോകകപ്പിൽ കളിക്കാതിരിക്കാൻ വളഞ്ഞ വഴികൾ, ഉത്തേജകമരുന്നിന്റെ ഉപയോഗം; അർജന്റീനയുടെ വില്ലനായി പപ്പു ഗോമസ് | Papu Gomez

ഐതിഹാസികമായി അർജന്റീന നേടിയ ഖത്തർ ലോകകപ്പ് നേട്ടത്തിന്റെ പ്രഭാവത്തിനു മങ്ങലേൽപ്പിച്ചാണ് ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റത്തിന് പപ്പു ഗോമസിനെ ആന്റി ഡോപ്പിംഗ് കമ്മിറ്റിൽ വിലക്കിയത്. ഖത്തർ ലോകകപ്പിനു തൊട്ടു മുൻപ് നവംബറിൽ സെവിയ്യയിൽ വെച്ച് ശേഖരിച്ച സാമ്പിളിൽ നിന്നാണ് താരം ഉത്തേജകം ഉപയോഗിച്ചുവെന്നു കണ്ടെത്തിയത്. അസുഖം വന്നപ്പോൾ കുട്ടിയുടെ മരുന്ന് കഴിച്ചതാണ് ഇതിനു കാരണമെന്ന് താരം പറയുന്നുണ്ടെങ്കിലും വിലക്ക് മാറ്റുമോയെന്ന കാര്യം സംശയമാണ്. ഇതാദ്യമായല്ല പപ്പു ഗോമസ് വിവാദങ്ങളിൽ ഉൾപ്പെടുന്നത്. അറ്റ്‌ലാന്റയുടെ മിന്നും താരമായിരുന്ന ഗോമസ് ഒരു സീസണിന്റെ […]

എല്ലാ സ്റ്റേഡിയങ്ങളും കൊച്ചി പോലെയാകണം, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധർ ആരാണെന്ന് ചോദിച്ചാൽ ഏവരും ഒരു സംശയവുമില്ലാതെ നൽകുന്ന മറുപടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നായിരിക്കും. 2014ൽ രൂപീകരിക്കപ്പെട്ട ഒരു ക്ലബ്ബിനു വലിയ രീതിയിലുള്ള പിന്തുണയാണ് കേരളത്തിലെ ആരാധകർ നൽകിയത്. അതിനു ശേഷം ഇതുവരെ പടിപടിയായി വളർന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ മറ്റൊരു ടീമിന്റെ ആരാധകക്കൂട്ടത്തിനും എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിലേക്കാണ് എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധകരുടെ ശക്തി ആദ്യത്തെ രണ്ടു മത്സരങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ടീമിന് മികച്ച രീതിയിലുള്ള […]

അർജന്റീനയുടെ കിരീടം നഷ്‌ടമാകുമെന്ന് ആരും സ്വപ്‌നം കാണേണ്ട, പപ്പു ഗോമസിന്റെ രണ്ടു മെഡലുകൾ തിരിച്ചു വാങ്ങിയേക്കും | Papu Gomez

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ പങ്കാളിയായ പപ്പു ഗോമസിനു നൽകിയ വിലക്കാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ച. ലോകകപ്പിന് തൊട്ടു മുൻപ് ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അർജന്റീന താരത്തെ ആന്റി ഡോപ്പിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം വിലക്കിയത്. രണ്ടു വർഷത്തെ വിലക്കാണ് മുപ്പത്തിയഞ്ചുകാരനായ അർജന്റീന താരത്തിന് ലഭിച്ചിരിക്കുന്നത് എന്നതിനാൽ ഇനി കരിയറിൽ ഒരു തിരിച്ചുവരവുണ്ടാകാനുള്ള സാധ്യത കുറവാണ്. ഖത്തർ ലോകകപ്പിൽ രണ്ടു മത്സരങ്ങളിലാണ് പപ്പു ഗോമസ് കളത്തിലിറങ്ങിയത്. സൗദി അറേബ്യക്കെതിരെ താരം ആദ്യ […]