ഞാൻ ആരാധിക്കുന്ന താരം ലയണൽ മെസിയാണ്, റൊണാൾഡോയെ ഒരു കാര്യത്തിൽ മാതൃകയാക്കുന്നുവെന്ന് അഡ്രിയാൻ ലൂണ | Luna
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്നാമത്തെ സീസണിലേക്ക് ചുവടു വെക്കുകയാണ് യുറുഗ്വായ് താരം അഡ്രിയാൻ ലൂണ. 2021ൽ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം പിന്നീട് ടീമിന്റെ നട്ടെല്ലായി മാറാൻ ലൂണക്ക് കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നാമത്തെ സീസണിൽ ടീമിന്റെ നായകനുമായ ലൂണ തന്നെയാണ് ഈ സീസണിലും സ്‌ക്വാഡിന്റെ അച്ചുതണ്ടായി പ്രവർത്തിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് വിജയിച്ച സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ലൂണ ഗോൾ നേടിയിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ യുറുഗ്വായിൽ നിന്നും വരുന്ന ലൂണ […]