ഗോളിലേക്കൊരു ഷോട്ട് പോലുമില്ല, ഇങ്ങിനെ ദയനീയമായി തോൽക്കാമോ; ഈ ബ്രസീൽ ടീമിനിത് എന്താണു പറ്റിയത് | Brazil
ബ്രസീലിന്റെ ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒരു ഇന്റർനാഷണൽ ബ്രേക്കാണ് കടന്നു പോയത്. കഴിഞ്ഞ മാസം നടന്ന ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ബ്രസീലിന് ഈ മാസം നടന്ന രണ്ടു മത്സരങ്ങളിലും വിജയം നേടാനായില്ല. വെനസ്വലക്കെതിരെ നടന്ന മത്സരത്തിൽ ലീഡ് നേടിയെങ്കിലും അവസാനമിനിറ്റുകളിൽ വഴങ്ങിയ ഗോളിൽ സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ യുറുഗ്വായ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് തോറ്റത്. യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരം ബ്രസീലിയൻ ആരാധകർക്ക് ടീമിന്റെ പ്രകടനത്തിൽ ഒരുപാട് ആശങ്കകൾ […]