മെസിയുടെ അഭാവത്തിൽ ആരാകും അർജന്റീന നായകൻ, നാല് പേരുകൾ പരിഗണനയിൽ
കഴിഞ്ഞ കുറെ വർഷങ്ങളായി അർജന്റീന ടീമിന്റെ നേതൃസ്ഥാനത്ത് ലയണൽ മെസിയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയില്ല. മെസിയുടെ അഭാവത്തിൽ ഏഞ്ചൽ ഡി മരിയയാണ് ടീമിനെ നയിച്ചിരുന്നത്. എന്നാൽ വരാൻ പോകുന്ന മത്സരങ്ങളിൽ ഈ രണ്ടു താരങ്ങളും ഉണ്ടാകില്ല. ഏഞ്ചൽ ഡി മരിയ വിരമിക്കൽ പ്രഖ്യാപിക്കുകയും മെസി പരിക്ക് കാരണം ടീമിന് പുറത്തിരിക്കുകയുമാണ്. ഇരുവരുടെയും അഭാവത്തിൽ ടീമിലുള്ള മറ്റൊരു വെറ്ററൻ താരമായ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീന ടീമിനെ നയിക്കേണ്ടതെങ്കിലും പരിശീലകനായ ലയണൽ സ്‌കലോണിയുടെ പദ്ധതികൾ വേറെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. […]