മാസല്ല, മരണമാസാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; 2023ൽ ഗോൾവേട്ടയിൽ തലപ്പത്ത് പോർച്ചുഗൽ താരം | Ronaldo
കഴിഞ്ഞ സീസണിൽ എറിക് ടെൻ ഹാഗിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരുന്നത്. ഗോളുകൾ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടുകയും അവസരങ്ങൾ കുറയുകയും ചെയ്‌തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനോടും നേതൃത്വത്തോടും അതൃപ്‌തി വ്യക്തമാക്കി താരം ക്ലബ് വിട്ടു. അതിനു പിന്നാലെ നടന്ന ലോകകപ്പിലും റൊണാൾഡോ തിളങ്ങാതെ വന്നതോടെ താരത്തിന്റെ കരിയർ അവസാനഘട്ടത്തിലെത്തിയെന്ന് ഏവരും വിലയിരുത്തി. എന്നാൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതോടെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർത്തെഴുന്നേൽക്കുന്നതാണ് കാണുന്നത്. […]