ആരാധകരെ വിഡ്ഢികളാക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ്, കഴിഞ്ഞ സീസണിൽ നൽകിയ മോഹനവാഗ്‌ദാനങ്ങൾ എവിടെ | ISL
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ വളരെ സംഭവബഹുലമായാണ് അവസാനിച്ചത്. പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപ് സുനിൽ ഛേത്രി എടുത്ത ഫ്രീകിക്ക് ഗോളായി മാറുകയും അത് റഫറി അനുവദിക്കുകയും ചെയ്‌തതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടിരുന്നു. അതിനെത്തുടർന്ന് ലീഗിലെ റഫറിമാരുടെ നിലവാരത്തെപ്പറ്റി വലിയ രീതിയിലുള്ള ചർച്ചകളാണ് ഉയർന്നത്. അതിനു ശേഷം നടന്ന ഫൈനലിലും റഫറിയുടെ പിഴവുകൾ ആവർത്തിച്ചു. ബെംഗളൂരു മോഹൻ ബാഗാനോട് തോൽക്കാനുള്ള […]