2023 ബാലൺ ഡി ഓർ മെസിക്ക്, പതിനാറു ദിവസം മുൻപ് തന്നെ ഫലപ്രഖ്യാപനം അറിയിച്ചുവെന്ന് അർജന്റീന താരത്തിന്റെ കുടുംബസുഹൃത്ത് | Messi

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത് ഐതിഹാസികമായായിരുന്നു. ആദ്യത്തെ മത്സരം തോറ്റെങ്കിലും ലയണൽ മെസി മുന്നിൽ നിന്നു നയിച്ചപ്പോൾ പിന്നീടുള്ള എല്ലാ മത്സരങ്ങളിലും ടീം പൊരുതി വിജയം സ്വന്തമാക്കി കിരീടം ഉയർത്തി. ലോകകപ്പിന് ശേഷം ഉയർന്നു വന്ന ചർച്ചകളിൽ വരാനിരിക്കുന്ന ബാലൺ ഡി ഓർ പുരസ്‌കാരം മെസി നേടുമെന്നാണ് ഏവരും വിലയിരുത്തിയത്. മെസിക്ക് പ്രധാനമായും മത്സരം നൽകുക എംബാപ്പെ ആയിരിക്കുമെന്നും ഭൂരിഭാഗവും കരുതി. എന്നാൽ ക്ലബ് സീസൺ കൂടി കഴിഞ്ഞതോടെ എല്ലാം മാറിമറിഞ്ഞു. ഏർലിങ് ഹാലാൻഡ് ഗോളുകൾ […]

മുപ്പതാം വയസിനു ശേഷം 73 ഗോളുകൾ, കരിയറിൽ മാന്ത്രികസംഖ്യകൾ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo

ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ നിരാശ കൂടി മാറ്റുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത്. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ മിന്നുന്ന പ്രകടനം നടത്തുന്ന റൊണാൾഡോ കഴിഞ്ഞ ദിവസവും തന്റെ ഗോൾവേട്ട തുടരുകയാണ്. ഇന്നലെ സ്ലോവാക്യക്കെതിരെ റൊണാൾഡോ നേടിയ ഇരട്ടഗോളുകളാണ് പോർച്ചുഗലിന് മത്സരത്തിൽ വിജയം സമ്മാനിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ പതിനെട്ടാം മിനുട്ടിൽ ഗോൺകാലോ റാമോസിലൂടെ മുന്നിലെത്തിയ പോർചുഗലിനായി അതിനു പിന്നാലെ തന്നെ റൊണാൾഡോ പെനാൽറ്റിയിലൂടെ ലീഡ് ഉയർത്തി. […]

റൊണാൾഡോയെ തൊണ്ണൂറ്റിയൊമ്പത് ചാട്ടവാറടി കാത്തിരിക്കുന്നു, ഇനി ഇറാനിലേക്ക് കാലു കുത്താൻ കഴിഞ്ഞേക്കില്ല | Ronaldo

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പേഴ്‌സപോളിസുമായുള്ള മത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാനിൽ എത്തിയത് വാർത്തകളിൽ ഇടം പിടിച്ച കാര്യമാണ്. താരം വിമാനം ഇറങ്ങി എയർപോർട്ടിന്റെ പുറത്തേക്ക് വന്നത് മുതൽ ഹോട്ടലിൽ എത്തുന്നത് വരെ നൂറു കണക്കിന് ആരാധകരാണ് റൊണാൾഡോ യാത്ര ചെയ്യുന്ന ടീം ബസിനെ പിന്തുടർന്നത്. അതിനു പുറമെ താരം താമസിക്കുന്ന ഹോട്ടലിലും വലിയ രീതിയിലുള്ള സ്വീകരണമാണ് പോർച്ചുഗൽ നായകന് ലഭിച്ചത്. നിരവധി ഫുട്ബോൾ ആരാധകരുള്ള ഇറാനിൽ താരത്തിന് ലഭിച്ച സ്വീകരണം അവിടെയുള്ളവർ എത്രത്തോളം റൊണാൾഡോയെ ആരാധിക്കുന്നു എന്നതിന്റെ […]

ക്യാപ്റ്റൻ ആംബാൻഡ്‌ വേണ്ടെന്ന് ഒട്ടമെൻഡിയോട് ലയണൽ മെസി, സ്നേഹപൂർവ്വം മെസിക്ക് തന്നെ നൽകി ഒട്ടമെൻഡി | Messi

അർജന്റീനയും പാരഗ്വായും തമ്മിൽ ഇന്ന് രാവിലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ മാസം ഇക്വഡോറിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല എന്നതിനാൽ മുൻകരുതലെന്ന നിലയിലാണ് മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്. ലയണൽ മെസി ആദ്യ ഇലവനിൽ ഇല്ലാതിരുന്നതിനാൽ പ്രതിരോധതാരമായ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീന ടീമിനെ നയിച്ചത്. നായകനെന്ന നിലയിൽ മികച്ച പ്രകടനമാണ് ഒട്ടമെൻഡി അർജന്റീന ടീമിനായി നടത്തിയത്. മൂന്നാം മിനുട്ടിൽ ഡി പോൾ എടുത്ത കോർണറിൽ […]

അർജന്റീന ഗോൾവലക്കു മുന്നിലെ ഉരുക്കുകോട്ട, ദേശീയ ടീമിനൊപ്പം ചരിത്രനേട്ടം സ്വന്തമാക്കി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

എമിലിയാനോ മാർട്ടിനസെന്ന ഗോൾകീപ്പർ അർജന്റീന ടീമിലേക്ക് വരുന്നത് വളരെ വൈകിയാണ്. ഒരുപാട് കാലം ആഴ്‌സണൽ താരമായിരുന്നെങ്കിലും അത്ര പ്രസക്തമല്ലാത്ത ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ച താരത്തിന് അർജന്റീന ടീമിലേക്ക് വരുന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരുന്നു. എന്നാൽ ലെനോക്ക് പരിക്കേറ്റതിനെ തുടർന്ന് ആഴ്‌സണലിന്റെ ഗോൾവല കാക്കാൻ ലഭിച്ച അവസരം മുതലെടുത്ത താരത്തിനു പിന്നീട് കരിയറിൽ വെച്ചടി വെച്ചടി കയറ്റം മാത്രമായിരുന്നു. 2021 കോപ്പ അമേരിക്കക്ക് മുൻപ് നടന്ന മത്സരങ്ങളിലാണ് അർജന്റീനക്കായി എമിലിയാനോ മാർട്ടിനസ് വല കാക്കുന്നത്. അതിനു ശേഷം […]

ലയണൽ മെസിയെ തുപ്പി പാരഗ്വായ് താരം, വിവാദത്തിൽ ക്ലാസ് മറുപടിയുമായി അർജന്റീന താരം | Messi

ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ലയണൽ മെസി ഇറങ്ങിയിരുന്നില്ല. നിരവധി മത്സരങ്ങളായി പരിക്ക് കാരണം പുറത്തിരുന്ന ലയണൽ മെസിയെ മുൻകരുതൽ എന്ന നിലയിലാണ് പരിശീലകൻ ലയണൽ സ്‌കലോണി ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്. ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ലയണൽ മെസി കളത്തിലിറങ്ങിയിരുന്നു. മികച്ച പ്രകടനം നടത്തിയ താരത്തിന് ദൗർഭാഗ്യം കാരണമാണ് ഗോൾ നേടാൻ കഴിയാതിരുന്നത്. അർജന്റീന ഒരു ഗോളിന് വിജയം നേടിയ മത്സരത്തിനു പിന്നാലെ ഒരു വിവാദവും കൊടുമ്പിരിക്കൊണ്ടു […]

നെയ്‌മർക്ക് നേരെ ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിഞ്ഞ് ബ്രസീൽ ആരാധകർ, പ്രകോപിതനായി താരം | Neymar

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീൽ വിജയത്തിന്റെ അടുത്തെത്തിയിരുന്നെങ്കിലും സമനില വഴങ്ങുകയായിരുന്നു. അൻപതാം മിനുട്ടിൽ നെയ്‌മറുടെ അസിസ്റ്റിൽ ഗബ്രിയേൽ നേടിയ ഗോളിൽ ബ്രസീൽ മുന്നിലെത്തി. മത്സരത്തിൽ മേധാവിത്വം പുലർത്തിയ ബ്രസീൽ എൺപത്തിനാലാം മിനുട്ട് വരെയും മുന്നിലായിരുന്നെങ്കിലും അതിനു ശേഷം വെനസ്വല താരം ബെല്ലോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ബ്രസീലിനു വിജയം നിഷേധിച്ചു. മത്സരത്തിൽ ബ്രസീലിന്റെ സൂപ്പർതാരമായ നെയ്‌മർ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് വഴിയൊരുക്കിയ താരം മൂന്നു കീ […]

അവസാന മിനുട്ടുകളിലെ വണ്ടർഗോൾ, ബ്രസീലിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് വെനസ്വല | Brazil

2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനസ്വലക്കെതിരെ സമനില വഴങ്ങി ബ്രസീൽ. നെയ്‌മർ, വിനീഷ്യസ്, റോഡ്രിഗോ തുടങ്ങി വമ്പൻ താരനിര മുന്നേറ്റനിരയിൽ ഉണ്ടായിരുന്നിട്ടും സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കഴിയാതിരുന്നത് ബ്രസീലിനെ സംബന്ധിച്ച് നിരാശയാണ്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അവസാന മിനുട്ടുകളിലാണ് വെനസ്വല ബ്രസീലിനെതിരെ സമനില ഗോൾ നേടുന്നത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ബ്രസീലിനായിരുന്നു മുൻ‌തൂക്കമെങ്കിലും ആദ്യപകുതിയിൽ രണ്ടു ടീമുകളും മികച്ച […]

ദൗർഭാഗ്യം അറ്റ് ഇറ്റ്സ് പീക്ക്, മെസിക്ക് നഷ്‌ടമായത് ഒരു ഒളിമ്പികോ ഗോളും ഒരു ഫ്രീ കിക്ക് ഗോളും | Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ പാരഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. പരിക്കിന്റെ പ്രശ്‌നങ്ങൾ ഒരു മുൻകരുതൽ എന്ന നിലയിലാണ് ലയണൽ സ്‌കലോണി ആദ്യ ഇലവനിൽ ഇറക്കാതിരുന്നത്. ലയണൽ മെസിയും ഡി മരിയയും ഇല്ലാതിരുന്നതിനാൽ നിക്കോ ഗോൺസാലസ്, ലൗടാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനക്കായി മുന്നേറ്റനിരയിൽ ഇറങ്ങിയത്. നിക്കോളാസ് ഓട്ടമെന്റിയായിരുന്നു ടീമിന്റെ നായകൻ. ടീമിന്റെ നായകനായിറങ്ങിയ മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ നിക്കോളാസ് ഓട്ടമെൻഡി വിജയഗോൾ കുറിക്കുകയുണ്ടായി. റോഡ്രിഗോ ഡി പോൾ എടുത്ത […]

ബ്രസീലിന്റെ ഗോൾമെഷീൻ ജനുവരിയിലെത്തുമെന്ന് ഉറപ്പായി, ബാഴ്‌സലോണയുടെ കിരീടമോഹങ്ങൾക്ക് പുതിയ കരുത്ത് | Barcelona

സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും കഴിഞ്ഞ സീസണിൽ ലീഗും സൂപ്പർകപ്പും സ്വന്തമാക്കി മികച്ച പ്രകടനം നടത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കി കഴിഞ്ഞ സീസൺ ആവർത്തിക്കില്ലെന്ന ഉറപ്പു നൽകാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലും മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തുന്നത്. യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഇതുവരെ തോൽവിയറിയാത്ത എട്ടു […]