മിന്നും ഫോമിലുള്ള അർജന്റീന താരത്തെ ഇറ്റലി റാഞ്ചാൻ സാധ്യത, പരിശീലകനുമായി സംസാരിക്കുമെന്ന് താരം | Argentina
പ്രതിഭയുള്ള താരങ്ങളെ റാഞ്ചാൻ ക്ലബുകൾ മാത്രമല്ല, ദേശീയ ടീമുകളും ഇപ്പോൾ രംഗത്തു വരുന്നുണ്ട്. സ്പെയിൻ ദേശീയ ടീമിൽ കളിക്കാൻ കഴിയുമായിരുന്ന അലസാൻഡ്രോ ഗർനാച്ചോയെ അർജന്റീന ടീം റാഞ്ചിയത് അതിനൊരു ഉദാഹരണമാണ്. അതിനു പിന്നാലെ അർജന്റീന താരമായിരുന്ന മാറ്റിയോ റെറ്റെഗുയിയെ ഇറ്റാലിയൻ ദേശീയ ടീമും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരുന്നു. താരങ്ങളുടെ ഇരട്ട പൗരത്വത്തിനുള്ള സാധ്യത മുതലെടുത്താണ് ദേശീയ ടീമുകൾ ഇവരെ റാഞ്ചുന്നത്. ഇപ്പോൾ അർജന്റീനയുടെ മറ്റൊരു താരത്തെക്കൂടി റാഞ്ചാൻ ഇറ്റലി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ വമ്പൻ ടീമുകളിൽ […]