സീസണിന്റെ നിർണായകഘട്ടത്തിൽ ഇങ്ങിനെ സംഭവിച്ചതിൽ കടുത്ത നിരാശയുണ്ട്, സീസൺ മുഴുവൻ നഷ്‌ടമായതിനെക്കുറിച്ച് ഐബാൻ | Aiban
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസൺ ആരംഭിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ട്രാൻസ്‌ഫർ മാർക്കറ്റിൽ ടീമിന്റെ ഇടപെടൽ അത്ര മികച്ചതായിരുന്നില്ല എന്നതും സ്‌ക്വാഡിലേക്ക് വേണ്ട താരങ്ങളെ എത്തിക്കാൻ വൈകിയെന്നതും അതിനു കാരണമായി. എന്നാൽ സീസൺ ആരംഭിച്ചപ്പോൾ മികച്ച പ്രകടനമാണ് ടീമിൽ നിന്നും വന്നത്. ഒരു മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും എല്ലാ മത്സരത്തിലും മികച്ച പ്രകടനം ടീമിൽ നിന്നുമുണ്ടായി. എന്നാൽ ദൗർഭാഗ്യം വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടി സമ്മാനിക്കുകയാണ്. താരങ്ങളുടെ പരിക്കാണ് ടീമിന് […]