“അവനൊരു പണി കൊടുക്കാൻ വേണ്ടി ചെയ്‌തതു തന്നെയാണ്”- പ്രബീർ ദാസിനെ സോഷ്യൽ മീഡിയയിലും അധിക്ഷേപിച്ച് ഗ്രിഫിത്ത്‌സ് | Griffiths
മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ഒരുപാട് ചൂടു പിടിച്ച സംഭവങ്ങളോടെയാണ് അവസാനിച്ചത്. രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ച മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറും പ്രതിരോധവും അനാവശ്യമായ പിഴവുകൾ വരുത്തിയപ്പോൾ മുംബൈ സിറ്റിക്ക് ദാനമായി ലഭിച്ചത് രണ്ടു ഗോളുകളായിരുന്നു. ഈ രണ്ടു ഗോളുകളുടെ പിൻബലത്തിൽ മത്സരത്തിൽ മുംബൈ സിറ്റി വിജയം നേടുകയും ചെയ്‌തു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നിരവധി സംഘർഷങ്ങൾ മൈതാനത്ത് നടക്കുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിനായി […]