രണ്ടു താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല, കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പുമായി സഹപരിശീലകൻ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. മൂന്നാമത്തെ മത്സരം എന്നതിനൊപ്പം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന ആദ്യത്തെ എവേ മത്സരം കൂടിയാണ് നാളത്തേത്. ഐഎസ്എല്ലിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ വിജയം നേടാൻ ഏറ്റവും മികച്ച പ്രകടനം തന്നെ ടീം നടത്തേണ്ടി വരുമെന്നതിൽ സംശയമില്ല. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സഹപരിശീലകനായ ഫ്രാങ്ക് ദോവൻ ടീമിന്റെ സാഹചര്യങ്ങൾ […]