ബംഗാൾ ക്ലബുകൾ ഒരുമിച്ചു നിന്നിട്ടും തകർക്കാനായില്ല ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ, നേടുമെന്നു പറഞ്ഞാൽ നേടിയിരിക്കും | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നൊരു വമ്പൻ പോരാട്ടം നടക്കുകയുണ്ടായി. എന്നാൽ കളിക്കളത്തിലായിരുന്നില്ല, മറിച്ച് സോഷ്യൽ മീഡിയയിലായിരുന്നു പോരാട്ടം ഉണ്ടായിരുന്നത്. അതിന്റെ ഒരു ഭാഗത്ത് ഒരുപാട് വർഷങ്ങളുടെ ചരിത്രവും നിരവധി ആരാധകരുമുള്ള ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബിന്റെ ഫാൻസും മറുഭാഗത്ത് ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ആരാധകപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആരാധകരുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് വീക്ക് രണ്ടിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് തിരഞ്ഞെടുക്കാൻ ആരാധകർക്ക് വേണ്ടിയുള്ള പോൾ ആരംഭിച്ചത്. മാച്ച് […]

റൊണാൾഡോ ആരാധകനായ എനിക്ക് മെസിയാണ് മികച്ച താരമെന്നു പറയേണ്ടി വന്നു, ബാഴ്‌സയിലെ അനുഭവം വെളിപ്പെടുത്തി ബോട്ടെങ് | Messi

ഒരു കാലത്ത് ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്ന താരങ്ങളായിരുന്നു ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അക്കാലത്ത് ഏതൊരു താരവും അഭിമുഖത്തിൽ നേരിട്ടിരുന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു ലയണൽ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ച താരമെന്നത്. മറ്റു ക്ലബുകളിൽ കളിക്കുന്ന താരങ്ങൾ തങ്ങളുടെ അഭിപ്രായം നിഷ്‌പക്ഷമായി പറയുന്ന സമയത്ത് റൊണാൾഡോയുടെയും മെസിയുടെയും ഒപ്പം കളിച്ചിരുന്നവർക്ക് അതിനു കഴിഞ്ഞിരുന്നില്ലെന്നത് തീർച്ചയാണ്. അത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ബാഴ്‌സലോണ താരമായ കെവിൻ പ്രിൻസ് ബോട്ടെങ്. 2019 ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിലെത്തിയ […]

ക്ലബ് ജേഴ്‌സിയിട്ട് ബിവറേജസ് ക്യൂവിൽ ഐഎസ്എൽ ഇതിഹാസം, വീഡിയോ കണ്ടു ഞെട്ടി ആരാധകർ | Edu Bedia

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മികച്ച വിദേശതാരങ്ങളുടെ ലിസ്റ്റെടുത്താൽ അതിലുണ്ടാകുന്ന പേരുകളിൽ ഒന്നാണ് സ്‌പാനിഷ്‌ താരമായ എഡു ബേഡിയയുടേത്. ബാഴ്‌സലോണ ബി ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം 2017 മുതൽ 2023 വരെ എഫ്‌സി ഗോവയുടെ പ്രധാന താരമായിരുന്നു. എഫ്‌സി ഗോവക്കൊപ്പം 2019-20 സീസണിലെ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് അടക്കം മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ക്ലബിന്റെ ഇതിഹാസമായാണ് അറിയപ്പെടുന്നത്. എഫ്‌സി ഗോവ വിട്ട ബെഡിയയെ അതിനു പിന്നാലെ കേരളത്തിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ ഗോകുലം […]

ആ നേട്ടം സ്വന്തമാക്കാമെന്ന് മറ്റൊരു ടീമും മോഹിക്കണ്ട, ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പവർ ഒരിക്കൽക്കൂടി ഐഎസ്എൽ കാണാൻ പോകുന്നു | ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്‌സെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്‌സിനോളം ആരാധകപിന്തുണയുള്ള ചില ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായിരിക്കുമെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോളം സംഘടിതമായൊരു ഫാൻ ഗ്രൂപ്പ് ഐഎസ്എല്ലിൽ വേറെയില്ല. സ്വന്തം മൈതാനത്തും എതിരാളികളുടെ മൈതാനത്തും അവർ ടീമിന് കൊടുക്കുന്ന പിന്തുണയിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയതിൽ ആരാധകർക്കും വലിയൊരു പങ്കുണ്ട്. രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് […]

കഴിഞ്ഞ തവണ ലൂണ മാത്രമുണ്ടായിരുന്ന ടീമിൽ ഇത്തവണ മൂന്നു പേർ, കരുത്ത് കാണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ഗെയിം വീക്ക് കൂടി സമാപിച്ചപ്പോൾ ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ രണ്ടു ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. രണ്ടു മത്സരങ്ങളിലും വിജയം നേടി ആറു പോയിന്റുമായി മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അതെ പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കാൾ ഒരു ഗോൾ മോഹൻ ബഗാൻ കൂടുതൽ നേടിയിട്ടുണ്ട് എന്നത് മാത്രമാണ് അവർ മുന്നിൽ നിൽക്കുന്നതിന്റെ കാരണം. അതിനിടയിൽ രണ്ടാമത്തെ ഗെയിം വീക്കിലെ മികച്ച താരങ്ങളുടെ […]

ആശാന്റെ തിരിച്ചുവരവിന്റെ തീയതി കുറിച്ചു, കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ഇരട്ടി കരുത്ത് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്‌പൂരിനെ ഒരു ഗോളിനും വീഴ്ത്തി. സ്വന്തം മൈതാനത്തു വെച്ചു നടന്ന രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയതോടെ ചരിത്രത്തിൽ ആദ്യമായി ഐഎസ്എല്ലിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഈ രണ്ടു മത്സരങ്ങളിലും നയിച്ചത് സഹപരിശീലകനായ ഫ്രാങ്ക് ദോവനായിരുന്നു. […]

വമ്പൻ താരങ്ങളെത്തിയിട്ടും റൊണാൾഡോയോട് മുട്ടാൻ ആർക്കുമാകുന്നില്ല, സൗദിയിൽ തുടർച്ചയായ രണ്ടാമത്തെ മാസവും റൊണാൾഡോ തന്നെ മികച്ച താരം | Ronaldo

ഖത്തർ ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വമ്പൻ തുക പ്രതിഫലം നൽകിയുള്ള കരാറിൽ തങ്ങളുടെ ലീഗിലെത്തിച്ച സൗദി അറേബ്യ അതിനു ശേഷം ഈ സമ്മറിൽ യൂറോപ്പിൽ നിന്നും ഒരു വലിയ താരനിരയെ തന്നെയാണ് റാഞ്ചിയത്. റൊണാൾഡോക്ക് പുറമെ നെയ്‌മർ, ബെൻസിമ, ഫിർമിനോ, മാനെ, കൂളിബാളി, മെൻഡി, കാന്റെ തുടങ്ങി നിരവധി വമ്പൻ താരങ്ങളാണ് ഇക്കഴിഞ്ഞ സമ്മറിൽ സൗദി അറേബ്യയിലെ വിവിധ ക്ലബുകളിൽ എത്തിയത്. യൂറോപ്പിലെ വമ്പൻ താരങ്ങളിൽ പലരും സൗദി അറേബ്യയിലേക്ക് വന്നതോടെ കഴിഞ്ഞ സീസണിൽ നിന്നും […]

ദിമിത്രിയോസിനു കഴിഞ്ഞ സീസണിലേതു പോലെ ഒന്നും എളുപ്പമാകില്ല, ഇത്തവണ പോരാട്ടം കനക്കുമെന്നുറപ്പ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടിലും ടീം വിജയം നേടി. ആദ്യത്തെ മത്സരത്തിൽ ഒരു സെൽഫ് ഗോളിന്റെയും അഡ്രിയാൻ ലൂണ നേടിയ ഗോളിന്റെയും പിൻബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം വിജയിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിലും നായകനായ ലൂണ തന്നെയാണ് ടീമിന്റെ വിജയഗോൾ നേടിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഐഎസ്എല്ലിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ വിജയമെന്ന നേട്ടം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറും ടോപ് സ്‌കോററുമായ […]

കൂപ്പറിന്റെ പരിഹാസത്തെ ആവിയാക്കിക്കളഞ്ഞ കൊച്ചി സ്റ്റേഡിയം; ഈ ടീം മാത്രമല്ല, അവർ കളിക്കുന്ന മൈതാനവും സൂപ്പറാണ് | Kochi Stadium

ജംഷഡ്‌പൂരിനെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനു മുൻപ് ആശങ്കകൾ ഏറെയായിരുന്നു. കേരളം മുഴുവനുമുണ്ടായ കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ മത്സരത്തിന്റെ തലേന്ന് യെല്ലോ അലേർട്ടും മത്സരദിവസം ഓറഞ്ച് അലെർട്ടുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. അതുകൊണ്ടു തന്നെ കനത്ത മഴ പെയ്‌താൽ മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന പേടി പല ആരാധകർക്കും ഉണ്ടായിരുന്നു. അവരത് സോഷ്യൽ മീഡിയയിലൂടെ മത്സരത്തിന് മുൻപ് പങ്കു വെക്കുന്നുമുണ്ടായിരുന്നു. മൈതാനത്തിന്റെ ഔട്ട്‍ഫീൽഡിൽ മുട്ടോളമെത്തുന്ന രീതിയിൽ വെള്ളം നിറഞ്ഞുവെന്ന വാർത്തകൾ വന്നതിനെ തുടർന്ന് ‘എന്ത് കളിയാണ് കളിക്കേണ്ടത്, വാട്ടർപോളോയാണോ’ എന്നാണു […]

ഇങ്ങിനൊരു ഉറപ്പു നൽകാൻ ഇന്റർ മിയാമിക്കേ കഴിയൂ, മെസിയുടെ വലിയ ആഗ്രഹം സാധിച്ചു നൽകുമെന്ന് അമേരിക്കൻ ക്ലബിന്റെ ഉടമ | Messi

പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസി അവിടം വിടാൻ തീരുമാനമെടുത്തപ്പോൾ ആഗ്രഹിച്ചത് തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാനാണ്. ഒട്ടും ആഗ്രഹിച്ചല്ല ലയണൽ മെസി വർഷങ്ങൾക്ക് മുൻപ് ബാഴ്‌സലോണ വിട്ടത്. സാമ്പത്തികപ്രതിസന്ധി അടക്കമുള്ള അന്നത്തെ സാഹചര്യങ്ങൾ കാരണം അങ്ങിനെ സംഭവിച്ചതാണ്. മെസി തിരിച്ചുവരവ് ആഗ്രഹിച്ചപ്പോഴും അതേ സാമ്പത്തിക പ്രതിസന്ധി തടസമായി നിന്നതിനാൽ താരം യൂറോപ്പ് വിട്ട് നേരെ അമേരിക്കൻ ലീഗിലേക്ക് എത്തുകയായിരുന്നു. ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസിയെങ്കിലും ആഗ്രഹിച്ചതു പോലെയൊരു […]