“പതിനൊന്നു താരങ്ങളല്ല, പതിനൊന്നു സഹോദരങ്ങളാണ് മൈതാനത്തു കളിക്കുന്നത്”- ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിൽ പ്രതികരിച്ച് അയ്‌മൻ | Aimen
ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലെ വിജയം ചരിത്രനേട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കി നൽകിയത്. ഐഎസ്എൽ പത്താമത്തെ സീസണിലേക്ക് കടന്ന ഇത്തവണയാണ് സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ടീം വിജയം സ്വന്തമാക്കുന്നത്. ആദ്യപകുതിയിൽ രണ്ടു ടീമുകളും പിൻവലിഞ്ഞു കളിച്ചപ്പോൾ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാവുകയും അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കുകയും ചെയ്‌തു. ജംഷഡ്‌പൂർ എഫ്‌സിക്കെതിരെയും മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ചുവടുറപ്പിക്കുന്ന ലക്ഷദ്വീപ് താരമായ മുഹമ്മദ് അയ്‌മനു കഴിഞ്ഞിരുന്നു. വിങ്ങുകളിലൂടെ […]