ആരാധകരെ ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, രണ്ടു വിദേശതാരങ്ങൾ ക്ലബ്ബിലേക്കെത്താൻ സാധ്യത
കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ സൈനിങ് പൂർത്തിയാക്കിയെന്നാണ് ഇന്നലെ പുറത്തു വന്ന പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. നേരത്തെ അർജന്റീന താരമായ പാസാദോറുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും ഇന്നലെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഗ്രീക്ക് ക്ലബിൽ നിന്നും സ്‌പാനിഷ് താരം ജീസസ് ജിമിനസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഒരൊറ്റ സ്‌ട്രൈക്കറുടെ സൈനിങ് പൂർത്തിയാക്കി തയ്യാറെടുപ്പുകൾ അവസാനിപ്പിക്കാനല്ല കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം പല ട്വിസ്റ്റുകളും പ്രതീക്ഷിക്കാവുന്നതാണ്. രണ്ടു പുതിയ വിദേശതാരങ്ങൾ […]