ലൂണയുടെ പീരങ്കിവെടിയിൽ ജംഷഡ്‌പൂർ മതിൽ തകർന്നു വീണു, മാന്ത്രികഗോളിൽ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മഴയുടെ ഭീഷണിയൊന്നുമില്ലാതെ കൊച്ചിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. നായകനായ അഡ്രിയാൻ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്. ആദ്യമായാണ് ഐഎസ്എല്ലിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്. ജംഷഡ്‌പൂർ പതിവു പോലെത്തന്നെ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിച്ചത്. അഞ്ചു പ്രതിരോധതാരങ്ങൾ കളിക്കുന്ന അവരുടെ ഡിഫൻസിനെ പൊളിക്കാൻ കൂടുതൽ താരങ്ങൾ മുന്നേറിയാൽ പ്രത്യാക്രമണത്തിലൂടെ […]