തന്റെ മികച്ച ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടമില്ല, ലയണൽ മെസിയെ ഉൾപ്പെടുത്തി ബ്രസീലിയൻ റൊണാൾഡോ | Messi
ഒരുകാലത്ത് ഫുട്ബോൾ ലോകം അടക്കി ഭരിച്ച കളിക്കാരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഈ രണ്ടു താരങ്ങളും തമ്മിലുള്ള മത്സരം അക്കാലത്ത് മറ്റു താരങ്ങളെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്‌കാരങ്ങൾ തൊടാൻ പോലും കഴിയാത്ത അവസ്ഥയിലെത്തിച്ചിരുന്നു. ഇരുവരും മാറിമാറി ഒരുപാട് ബാലൺ ഡി ഓർ പുരസ്‌കാരങ്ങളും മറ്റു നേട്ടങ്ങളും വാരിക്കൂട്ടുകയും ചെയ്‌തു. ഇവരിൽ ആരാണ് മികച്ചതെന്ന തർക്കവും ഒരുപാട് നാൾ നിലനിന്നിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദേശീയ ടീമിനൊപ്പം ലോകകപ്പ് ഉൾപ്പെടെ സാധ്യമായ എല്ലാ കിരീടങ്ങളും […]