മെസിയുടെ ടീമിനെ നേരിടുമ്പോൾ കൂടുതൽ പ്രചോദനമാണ്, ലോകകപ്പിൽ അർജന്റീന തോൽപിച്ച മെക്‌സിക്കൻ താരം പറയുന്നു | Messi

ലയണൽ മെസി എത്തിയതിനു പിന്നാലെയാണ് ഇന്റർ മിയാമി അവരുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കുന്നത്. മെസി വന്നതിനു ശേഷമുള്ള മത്സരങ്ങൾ ലീഗ്‌സ് കപ്പിൽ കളിച്ച അവർ അതിൽ കിരീടം സ്വന്തമാക്കിയിരുന്നു. അതിനു ശേഷം യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലും ഇന്റർ മിയാമി ഇടം പിടിച്ചു. ക്ലബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ കിരീടത്തിനായി നാളെ ഇന്റർ മിയാമി ഹൂസ്റ്റൺ ഡൈനാമോയുമായി ഫൈനലിൽ ഏറ്റുമുട്ടാൻ പോവുകയാണ്. ശാരീരികപ്രശ്‌നങ്ങൾ അനുഭവിക്കുന്ന ലയണൽ മെസി നാളത്തെ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. അതേസമയം […]

ഇന്ത്യയിലെ വമ്പന്മാരുമായി കൈകോർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ഇനി ടീമിന് സാമ്പത്തികമായി ഇരട്ടി കരുത്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ളതും ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്‌ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കപ്പെടുമ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു നിരാശ കിരീടങ്ങളൊന്നും ഇല്ലാത്തതാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണാണ് ഇത്തവണത്തേതെന്നിരിക്കെ മൂന്നു തവണ ഫൈനലിൽ എത്തിയിട്ടും ഇതുവരെയും ഒരു കിരീടവും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കഴിഞ്ഞിട്ടില്ല. ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരാൻ കഴിയുന്ന ഒരു പങ്കാളിത്തത്തിൽ കഴിഞ്ഞ ദിവസം […]

ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരു താരം, അപ്രതീക്ഷിതമായി സോഫാസ്‌കോർ ടീം ഓഫ് ദി വീക്കിൽ ഇടം നേടി മറ്റൊരു താരവും | ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യറൌണ്ട് മത്സരങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഹൈദെരാബാദും ഗോവയും തമ്മിൽ നടക്കേണ്ടിയിരുന്ന മത്‌സരം മാറ്റി വച്ചതൊഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളും പൂർത്തിയായി. ഒരു മത്സരം മാത്രം സമനിലയിൽ അവസാനിച്ചപ്പോൾ ബാക്കി നാല് മത്സരങ്ങളിലും വിജയികൾ ഉണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ, മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ വിജയം നേടിയപ്പോൾ ഈസ്റ്റ് ബംഗാൾ-ജംഷഡ്‌പൂർ മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ആദ്യത്തെ റൌണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഇലവൻ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ […]

മെസിയെ വെച്ച് സാഹസത്തിനാണ് ഞങ്ങൾ ഒരുങ്ങുന്നത്, ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ഇന്റർ മിയാമി പരിശീലകൻ | Messi

ഇന്റർനാഷണൽ ബ്രേക്കിൽ ഇക്വഡോറിനെതിരായ മത്സരത്തിനിടെ ശാരീരിക പ്രശ്‌നങ്ങൾ കാരണം കളിക്കളം വിട്ട ലയണൽ മെസി ഇതുവരെ അതിൽ നിന്നും പൂർണമായും മോചിതനായിട്ടില്ല. ബൊളീവിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന താരം പിന്നീട് എംഎൽഎസിൽ ഒരു മത്സരത്തിന് ഇറങ്ങിയിരുന്നെങ്കിലും വെറും മുപ്പതു മിനുട്ടോളം മാത്രമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്. അതിനു ശേഷം കളിക്കളം വിട്ട താരം പിന്നീടിത് വരെ ഒരു മത്സരത്തിലും ഇന്റർ മിയാമിക്കായി ഇറങ്ങിയിട്ടില്ല. ലയണൽ മെസി വന്നതിനു ശേഷം ചരിത്രത്തിൽ ആദ്യത്തെ കിരീടം സ്വന്തമാക്കിയ ഇന്റർ മിയാമി മറ്റൊരു ഫൈനലിലും […]

ബ്രസീലിയൻ സുൽത്താന്റെ മായാജാലം കാണാനിതു സുവർണാവസരം, അൽ ഹിലാൽ-മുംബൈ സിറ്റി മത്സരത്തിന്റെ വേദി മാറ്റി | Al Hilal

സമകാലീന ഫുട്ബോളിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിലൊരാളാണ് നെയ്‌മറെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തുടർച്ചയായ പരിക്കുകളും പ്രൊഫെഷണലല്ലാത്ത സമീപനവും കാരണം തന്റെ കഴിവിനനുസരിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ മുപ്പത്തിയൊന്നു വയസു മാത്രമുള്ള താരത്തിന് ക്ലബ് തലത്തിലും ബ്രസീലിയൻ ടീമിനൊപ്പവും ഇനിയുമൊരുപാട് നേട്ടങ്ങൾ സ്വന്തമാക്കാനുള്ള സമയം അവശേഷിച്ചിട്ടുണ്ട്. നെയ്‌മറുടെ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ഇന്ത്യയിലേക്ക് കളിക്കാൻ വരുന്നുണ്ടെന്ന കാര്യം അറിഞ്ഞതു മുതൽ ആരാധകർ സന്തോഷത്തിലാണ്. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ ഏറ്റവും […]

“കൊച്ചിയിൽ കളിക്കാനിറങ്ങണമെങ്കിൽ ചെവിയിൽ പഞ്ഞി തിരുകേണ്ടി വരും”- ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് സുനിൽ ഛേത്രി | Chhetri

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ആരാധകരെക്കുറിച്ച് ചോദിച്ചാൽ എല്ലാവരും സംശയമില്ലാതെ പറയുന്ന പേരായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെന്ന്. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം സ്ഥാപിതമായിട്ട് ഒരു പതിറ്റാണ്ടാകുന്നതേയുള്ളൂ എങ്കിലും ആരാധകരുടെ പാഷന്റെ കാര്യത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പല ഇന്ത്യൻ ക്ലബുകളും നമുക്ക് പിന്നിലാണ്. ഓരോ സീസണിലും ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരം കൊച്ചിയിൽ നടത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. കേവലം സ്വന്തം മൈതാനത്ത് മാത്രം ഒതുങ്ങുന്നതല്ല കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കരുത്ത്. ചില മത്സരങ്ങളിൽ എതിരാളികളുടെ മൈതാനത്ത് […]

സാവിയുടെ പ്രിയപ്പെട്ട അർജന്റീന താരം ജനുവരിയിലെത്തും, ബാഴ്‌സലോണ അതിശക്തരാകുമെന്നുറപ്പായി | Barcelona

സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണക്ക് വലിയ മുന്നേറ്റമാണുണ്ടായത്. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കില്ലെന്നു തോന്നിപ്പിച്ച സമയത്ത് ടീമിന്റെ പരിശീലകനായി എത്തിയ അദ്ദേഹം സീസൺ അവസാനിച്ചപ്പോൾ ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചു. അതിനു ശേഷമുള്ള സീസണിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന റയൽ മാഡ്രിഡിനെ ബഹുദൂരം പിന്നിലാക്കി ലീഗ് അടക്കമുള്ള കിരീടനേട്ടങ്ങൾ സ്വന്തമാക്കാനും ടീമിന് കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് സാവിക്ക് കീഴിൽ ബാഴ്‌സലോണ മികച്ച പ്രകടനം നടത്തുന്നത്. കുറഞ്ഞ തുക മുടക്കിയും ഫ്രീ […]

നിസാരക്കാരല്ല കേരള ബ്ലാസ്റ്റേഴ്‌സിലെ വിദേശതാരങ്ങൾ, ഐഎസ്എല്ലിലെ വിലകൂടിയ താരങ്ങളുടെ പട്ടിക പുറത്ത് | ISL

ഐഎസ്എൽ പത്താമത്തെ സീസണിനു മുന്നോടിയായുള്ള ട്രാൻസ്‌ഫർ മാർക്കറ്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര തൃപ്‌തരല്ലായിരുന്നു. മറ്റു ടീമുകൾ പുതിയ താരങ്ങളെ പെട്ടന്ന് ടീമിലെത്തിച്ച്‌ പരിശീലനം ആരംഭിച്ച് ടീമിനെ ഒരുക്കാൻ തുടങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാര്യത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് പുലർത്തിയത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പിഴശിക്ഷ അവരുടെ ട്രാൻസ്‌ഫർ മാർക്കറ്റിലെ ഇടപെടലുകളെ ബാധിച്ചിരുന്നു. എങ്കിലും സീസൺ ആരംഭിക്കുന്നതിനു മുൻപ് ടീമിനു ആവശ്യമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ ഭാഗമാക്കി. വൈകിയെത്തിയ താരങ്ങളായതിനാൽ ഇവരുടെ കഴിവിൽ പലരും […]

അൽ ഹിലാൽ പരിശീലകനെ പുറത്താക്കാനാവശ്യപ്പെട്ട് നെയ്‌മർ, ബ്രസീലിയൻ താരത്തെ ടീമിൽ നിന്നുമൊഴിവാക്കി പരിശീലകൻ | Neymar

ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ അൽ ഹിലാലിലേക്ക് ചേക്കേറിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങളില്ലാത്ത സമയത്തെല്ലാം ഗംഭീര പ്രകടനം നടത്തുന്ന മുപ്പത്തിയൊന്നു വയസുള്ള താരം യൂറോപ്യൻ കരിയർ ഇത്ര വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പിഎസ്‌ജി നേതൃത്വവുമായി അത്ര സുഖത്തിലല്ലാതിരുന്ന നെയ്‌മർ വമ്പൻ തുക പ്രതിഫലം വാങ്ങിയാണ് ഫ്രാൻസിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. സൗദി അറേബ്യയിലെത്തിയ നെയ്‌മർ ഏതാനും മത്സരങ്ങൾ ടീമിനായി കളിച്ചെങ്കിലും താരത്തിന്റെ അവിടുത്തെ നാളുകൾ അത്ര സുഖകരമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. […]

ഫുട്ബോളിലെ രണ്ട് LM10ഉം ഒരുമിക്കുന്നു, മെസിക്കൊപ്പം ഇന്റർ മിയാമിയിൽ കളിക്കാൻ ലൂക്ക മോഡ്രിച്ച് | Modric

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് ലൂക്ക മോഡ്രിച്ച്. ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ താരത്തിന് തുടക്കത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി മോഡ്രിച്ച് മാറി. റയൽ മാഡ്രിഡിനൊപ്പമുള്ള പ്രകടനവും ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചതും കണക്കാക്കി ഒരു ബാലൺ ഡി ഓർ പുരസ്‌കാരവും താരം നേടി. ഒരുപാട് വർഷങ്ങൾക്ക് ശേഷം മെസി, റൊണാൾഡോ എന്നിവരല്ലാതെ ബാലൺ ഡി ഓർ നേടുന്ന താരം കൂടിയാണ് […]