ഞെട്ടിച്ച് അർജന്റീന, ബ്രസീലിൽ ജനിച്ച താരത്തെ റാഞ്ചി; ലോകകപ്പിൽ കളിക്കാൻ സാധ്യത | Argentina
നവംബർ മാസത്തിൽ അണ്ടർ 17 ലോകകപ്പ് നടക്കാനിരിക്കെ ഞെട്ടിക്കുന്ന നീക്കവുമായി അർജന്റീന. ബ്രസീലിൽ ജനിച്ച താരമായ ഫെലിപ്പെ റോഡ്രിഗസിനെ സ്വന്തം തട്ടകത്തിലെത്തിച്ചാണ് അർജന്റീന ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. താരം അർജന്റീനയുടെ അണ്ടർ 17 ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫെലിപ്പിന്യോ എന്നറിയപ്പെടുന്ന പതിനാറുകാരനായ താരം നിലവിൽ ഇംഗ്ലീഷ് ക്ലബായ പ്രെസ്റ്റൻ നോർത്തിന്റെ കളിക്കാരനാണ്. ബ്രസീലിലെ സാവോ പോളോയിലാണ് ജനിച്ചതെങ്കിലും ഫെലിപ്പിന്യോയുടെ മാതാപിതാക്കൾ അർജന്റീന സ്വദേശികളാണ്. നേരത്തെ തന്നെ പല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരത്തെ അർജന്റീനയുടെ സ്‌കൗട്ടുകൾ നിരീക്ഷിച്ചു വരികയായിരുന്നു. […]