ലോകകപ്പ് നേടിയിട്ടും ക്ലബുകളിൽ നിന്നും ഓഫറുകളില്ല, വിരമിക്കുമെന്ന സൂചന നൽകി അർജന്റീന താരം | Papu Gomez
ഖത്തർ ലോകകപ്പിൽ അർജന്റീന ഐതിഹാസികമായി കിരീടം സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമായ താരമാണ് അലസാൻഡ്രോ ഗോമസെന്ന പപ്പു ഗോമസ്. സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ താരം ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതിനാൽ പിന്നീട് മാക് അലിസ്റ്റർക്ക് വഴിമാറി കൊടുക്കേണ്ടി വന്നു. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലും താരം കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ സ്‌പാനിഷ് ക്ലബായ സെവിയ്യയിലാണ് പപ്പു ഗോമസ് കളിച്ചിരുന്നത്. അവസരങ്ങൾ കുറവായിരുന്നെങ്കിലും സെവിയ്യ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയതിലും താരം […]