“ലോകകപ്പ് നേടിയ ഇരുപത്തിയഞ്ചു താരങ്ങളിൽ ക്ലബ് ആദരിക്കാത്ത ഒരേയൊരു താരം ഞാനാണ്”- പിഎസ്‌ജിക്കെതിരെ ലയണൽ മെസി | Messi
ഖത്തർ ലോകകപ്പിലെ കിരീടനേട്ടം ലയണൽ മെസിയുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു. കരിയറിൽ എല്ലാ നേട്ടങ്ങളും വെട്ടിപ്പിടിച്ചിട്ടുള്ള ലയണൽ മെസി ഒരിക്കൽ ലോകകപ്പ് കിരീടനേട്ടത്തിന്റെ തൊട്ടരികിൽ എത്തിയിട്ടും നേടാൻ കഴിയാതെ വേദനിച്ച് തല കുനിച്ച് നിൽക്കേണ്ടി വന്നിട്ടുള്ള താരമാണ്. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ മുന്നിൽ നിന്നു നയിച്ച് കിരീടം സ്വന്തമാക്കി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതിയിലേക്ക് ലയണൽ മെസി നടന്നു കയറി. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ തുടർച്ചയായ രണ്ടാം കിരീടമെന്ന മോഹവുമായി വന്ന ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന […]