ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് നേടാൻ കരുത്തരായ ടീമേതാണ്, ബയേൺ താരം ഹാരി കേൻ പറയുന്നു | Harry Kane
ഇന്നലത്തോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ആധികാരികമായി നേടിയ കിരീടത്തിനായി ഇത്തവണ നിരവധി ടീമുകൾ മത്സരിക്കുന്നുണ്ട്. അതിലുപരിയായി നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റാണിത്. അടുത്ത സീസൺ മുതൽ ഒരുപാട് മാറ്റങ്ങളുമായാണ് ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് നടക്കാൻ പോകുന്നത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ അപ്രതീക്ഷിത കുതിപ്പ് നടത്തി ഫൈനൽ വരെയെത്തിയിരുന്നു. ബാഴ്‌സലോണ പോലെയുള്ള ടീമുകൾ ആദ്യ റൗണ്ടിൽ തന്നെ വീഴുകയും ചെയ്‌തു. യൂറോപ്പിലെ വമ്പൻ […]