പത്ത് സെക്കൻഡിൽ മൂന്നു നട്ട്മെഗുകൾ, സാവിബോളിന്റെ മനോഹാരിതയിൽ അമ്പരന്ന് ആരാധകർ | Barcelona
ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം വലിയൊരു തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബാഴ്‌സലോണ ടീമിനെ ഉയർത്തെണീപ്പിച്ചു കൊണ്ടു വന്നതിൽ ക്ലബിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായ സാവിക്ക് വലിയ പങ്കുണ്ട്. ഒരു ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ദുഷ്‌കരമാണെന്ന് തോന്നിപ്പിച്ച ടീമിനെ സീസണിന്റെ പകുതിക്ക് വെച്ച് സ്ഥാനമേറ്റെടുത്തതിന് ശേഷം സീസൺ അവസാനിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിച്ചാണ് സാവി തന്റെ മാജിക്ക് കാണിച്ചത്. അതിനു ശേഷം അടുത്ത സീസണിൽ റയൽ മാഡ്രിഡിനു മേൽ വലിയ അപ്രമാദിത്വത്തോടെ ലീഗ് കിരീടം സ്വന്തമാക്കിയ […]