മെസിക്കു ശേഷം ബാഴ്‌സലോണയിൽ ആദ്യ ഫ്രീകിക്ക് ഗോൾ പിറന്നു, വമ്പൻ വിജയവുമായി കാറ്റലൻസ് ഒന്നാമത് | Barcelona

ലയണൽ മെസി ബാഴ്‌സലോണക്ക് എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്നറിയുവാൻ 2021 മുതൽ ഇന്നലെ വരെയുള്ള ടീമിന്റെ ഫ്രീകിക്ക് ഗോളിന്റെ എണ്ണമെടുത്താൽ മതിയാകും. ലയണൽ മെസി ബാഴ്‌സലോണ വിടുന്നതിനു മുൻപ് ഒരു ഫ്രീകിക്ക് ഗോൾ നേടിയതിനു ശേഷം ഇന്നലെ വരെ മറ്റൊരു താരം ബാഴ്‌സലോണ ടീമിനായി ഫ്രീകിക്കിൽ നിന്നും ഗോൾ കുറിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇന്നലെ റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തോടെ അതിനൊരു അവസാനമായിരിക്കുകയാണ്. ഇന്നലെ സ്വന്തം മൈതാനത്ത് ബാഴ്‌സലോണ അപ്രമാദിത്വം സ്ഥാപിച്ച് റയൽ ബെറ്റിസിനെ കീഴടക്കിയ മത്സരത്തിലാണ് രണ്ടു വർഷങ്ങൾക്ക് […]

യുവന്റസിന് വമ്പൻ പണി കൊടുക്കാൻ റൊണാൾഡോ ഒരുങ്ങുന്നു, നിയമനടപടിയെടുക്കാൻ പോർച്ചുഗൽ താരം | Ronaldo

സ്വന്തം താത്പര്യപ്രകാരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെ വിജയത്തിലെത്തിച്ചതിനു ശേഷം ഇറ്റാലിയൻ ക്ലബിന്റെ ആരാധകർ തന്നെ താരത്തെ കയ്യടികളോടെ അഭിനന്ദിച്ചിരുന്നു. റയൽ മാഡ്രിഡിനായി ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി നൽകിയിട്ടും അവിടെ നിന്നും ലഭിക്കാത്ത ഒരു അനുഭവമായിരുന്നു അതെന്നത് റൊണാൾഡോ ഇറ്റലിയിലേക്ക് ചേക്കേറുന്നതിനു കാരണമായി. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയതിനു പിന്നാലെ താൻ ക്ലബ് വിടുകയാണെന്നു റൊണാൾഡോ […]

രണ്ടു ഗോളടിച്ചിട്ടും ടീമിനു തോൽവി തന്നെ, ക്ഷമ നശിച്ച് എതിർടീമിലെ താരത്തോട് കയർത്ത് എംബാപ്പെ | Mbappe

പിഎസ്‌ജിയെ സംബന്ധിച്ച് ഈ സീസണിന്റെ തുടക്കം അത്ര മികച്ചതല്ല. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വലിയൊരു അഴിച്ചുപണി നടത്തിയാണ് ഈ സീസണിൽ ടീം ഇറങ്ങിയിരിക്കുന്നത്. ലയണൽ മെസി, സെർജിയോ റാമോസ്, മാർകോ വെറാറ്റി, നെയ്‌മർ തുടങ്ങിയ താരങ്ങളെല്ലാം ക്ലബ് വിടുകയോ ഒഴിവാക്കുകയോ ചെയ്‌തു. ഡെംബലെ, കൊളോ മുവാനി, തിയോ ഹെർണാണ്ടസ് തുടങ്ങിയ താരങ്ങളെ എത്തിച്ച് ഫ്രഞ്ച് താരങ്ങൾക്ക് മുൻതൂക്കമുള്ള ഒരു സ്‌ക്വാഡിനെ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്‌. എംബാപ്പെക്ക് ചുറ്റും ഒരു ടീമിനെ തന്നെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി […]

ഇന്റർ മിയാമിക്കൊപ്പം ലയണൽ മെസിയില്ല, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു ശേഷം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് സൂചനകൾ | Messi

അർജന്റീന ടീമിനൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്തതിനു ശേഷം അമേരിക്കയിലേക്ക് തിരിച്ചു പോയ ലയണൽ മെസി ഇന്റർ മിയാമി ടീമിനൊപ്പം ചേർന്നിട്ടില്ലെന്നു റിപ്പോർട്ടുകൾ. അടുത്ത ദിവസം എംഎൽഎസിൽ കരുത്തരായ അറ്റലാന്റ യുണൈറ്റഡിനെതിരെയാണ് ഇന്റർ മിയാമിക്ക് മത്സരമുള്ളത്. ഈ മത്സരത്തിനുള്ള ടീമിനൊപ്പം താരം യാത്ര ചെയ്‌തിട്ടില്ലെന്നും മെസി മത്സരത്തിൽ കളിച്ചേക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അർജന്റീന ടീമിനൊപ്പം രണ്ടു മത്സരങ്ങളിൽ കളിക്കാനാണ് മെസി ഇന്റർനാഷണൽ ബ്രേക്കിൽ സ്‌ക്വാഡിനൊപ്പം ചേർന്നത്. എന്നാൽ ഇക്വഡോറിനെതിരായ ആദ്യത്തെ മത്സരത്തിൽ മാത്രമാണ് താരം കളിച്ചത്. ഇക്വഡോറിനെതിരെ […]

പ്രീ സീസണിൽ തുടർച്ചയായ രണ്ടാം വിജയം, ബെംഗളൂരുവിനോട് പകരം വീട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി യുഎഇയിൽ സന്നാഹ മത്സരങ്ങൾ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാമത്തെ മത്സരത്തിൽ വിജയം. ആദ്യത്തെ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റു വാങ്ങിയെങ്കിലും അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിയത് ഒരാഴ്‌ചക്കുള്ളിൽ സീസൺ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. യുഎഇ ക്ലബായ അൽ ജസീറ അൽ ഹംറക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം കളിച്ചത്. രണ്ടു ടീമുകളും പൊരുതിയ മത്സരത്തിൽ വ്യക്തമായ […]

പെനാൽറ്റി നെയ്‌മർക്ക് നൽകിയില്ല, സ്വന്തം ടീമിലെ താരത്തെ കൂക്കിവിളിച്ച് അൽ ഹിലാൽ ആരാധകർ | Neymar

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ നിന്നും സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറിയ നെയ്‌മർ കഴിഞ്ഞ ദിവസമാണ് സൗദി ക്ലബിന് വേണ്ടി തന്റെ ആദ്യത്തെ മത്സരം കളിച്ചത്. അൽ ഹിലാലിൽ എത്തിയതിനു ശേഷം പരിക്കിന്റെ പിടിയിലായ താരം അതിൽ നിന്ന് മോചിതനാകാൻ വിശ്രമത്തിലായിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ വീണ്ടും കളത്തിലെത്തിയ താരം കഴിഞ്ഞ ദിവസം തന്റെ സൗദി അരങ്ങേറ്റം പൂർത്തിയാക്കി. ലോകഫുട്ബോളിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളായി ഏവരും വാഴ്ത്തുന്ന നെയ്‌മർക്ക് ഉജ്ജ്വലമായ […]

ഇനി സൗദിയിലെ സുൽത്താനായി നെയ്‌മർ വാഴും, ആദ്യമത്സരത്തിൽ തന്നെ ഗംഭീര പ്രകടനവുമായി ബ്രസീലിയൻ താരം | Neymar

സൗദി ലീഗിൽ തന്റെ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തന്നെ ഗംഭീര പ്രകടനവുമായി ബ്രസീലിയൻ താരം നെയ്‌മർ. കഴിഞ്ഞ ദിവസം അൽ റിയാദുമായി നടന്ന മത്സരത്തിലാണ് നെയ്‌മർ തന്റെ ക്ലബായ അൽ ഹിലാലിനായി കളത്തിലിറങ്ങിയത്. പിഎസ്‌ജിയിൽ നിന്നും അൽ ഹിലാലിൽ എത്തിയ താരത്തിന് പരിക്ക് കാരണമാണ് ടീമിനൊപ്പമുള്ള അരങ്ങേറ്റം വൈകിയത്. ഗംഭീരപ്രകടനം നടത്തി ആരാധകർക്ക് പ്രതീക്ഷ നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായ അൽ ഹിലാലിനായി കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അറുപത്തിനാലാം മിനുട്ടിലാണ് […]

“ആ താരം കൂടെയില്ലായിരുന്നെങ്കിൽ മെസി ബുദ്ധിമുട്ടിയേനെ”- മെസി തിളങ്ങുന്നതിനു സഹതാരം കാരണക്കാരനെന്ന് എംഎൽഎസ് താരം | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി അതിഗംഭീരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുവരെ തുടർച്ചയായ തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ടീം ലയണൽ മെസി വന്നതിനു ശേഷം അപരാജിതരായി കുതിക്കുകയാണ്. അതിനു പുറമെ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം സ്വന്തമാക്കാനും മറ്റൊരു കിരീടത്തിനായി പൊരുതാൻ ഫൈനലിൽ ഇടം പിടിക്കാനും ഇന്റർ മിയാമിക്ക് കഴിഞ്ഞു. ലയണൽ മെസി മാത്രമല്ല ഇന്റർ മിയാമിയിലേക്ക് വന്ന താരങ്ങൾ. മെസിക്കൊപ്പം മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വറ്റ്‌സും ജോർദി ആൽബയും ഇന്റർ മിയാമിയിലേക്ക് […]

ആശങ്കകളെല്ലാമൊഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെറ്റായി, ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി | Kerala Blasters

ഇന്ത്യൻ സൂപ്പർലീഗിലെ ആദ്യത്തെ മത്സരത്തിൽ ആവേശക്കടൽ സൃഷ്‌ടിക്കാൻ ഒരുങ്ങി നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററും സ്‌ക്വാഡിലെ പ്രധാന സ്‌ട്രൈക്കറുമായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഡ്യൂറന്റ് കപ്പിനിടെ പരിക്കേറ്റു ഗ്രീസിലേക്ക് മടങ്ങിയ താരം കഴിഞ്ഞ ദിവസം ദുബായിൽ പ്രീ സീസൺ മത്സരം കളിക്കാനെത്തിയ ടീമിനൊപ്പമാണ് ചേർന്നിരിക്കുന്നത്. ദിമിത്രിയോസിന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെങ്കിലും ആദ്യമത്സരത്തിനു മുൻപ് താരം ടീമിനൊപ്പം ചേർന്നത് പരിക്കിൽ നിന്നും അപ്പോഴേക്കും മുക്തനാവാനുള്ള സാധ്യതയുണ്ടെന്ന സൂചനകൾ നൽകുന്നു. അത് […]

അർഹതപ്പെട്ട പലർക്കും സ്ഥാനം ലഭിച്ചില്ല, ഫിഫ ബെസ്റ്റ് നോമിനേഷനെതിരെ വ്യാപകമായ പ്രതിഷേധം | FIFA Best

ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള താരങ്ങളുടെ അന്തിമലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ടപ്പോൾ അതിൽ ഉൾപ്പെടുത്തിയ താരങ്ങളെ ചൊല്ലി വിമർശം ശക്തമാകുന്നു. അർഹതയുള്ള പലരെയും തഴഞ്ഞ് അർഹതയില്ലാത്ത താരങ്ങളെ പലരെയും ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ഉൾപ്പെടുത്തിയെന്ന പരാതിയാണ് ശക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് പന്ത്രണ്ടു പേരുടെ അന്തിമ പട്ടിക പുറത്തു വന്നത്. ലയണൽ മെസി, ജൂലിയൻ അൽവാരസ്, കിലിയൻ എംബാപ്പെ, എർലിങ് ഹാലാൻഡ്, മാഴ്‌സലോ ബ്രോസോവിച്ച്, കെവിൻ ഡി ബ്രൂയ്ൻ, ഇൽകെയ് ഗുൻഡോഗൻ, റോഡ്രി, ക്വിഷ ക്വാററ്റ്‌സ്ഖേലിയ, […]