“റയൽ മാഡ്രിഡ് എന്റെ ടീമിന്റെ വിജയങ്ങൾ കൊള്ളയടിച്ചിട്ടുണ്ട്, കസമീറോയെക്കാൾ മികച്ചതാണ് ബുസ്‌ക്വറ്റ്സ്” – ചിലിയൻ താരം വിദാൽ | Real Madrid
ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബുകളെന്ന് ആലോചിച്ചാൽ തന്നെ മനസ്സിൽ വരുന്ന പേര് റയൽ മാഡ്രിഡിന്റെത് ആണെങ്കിലും ഒരുപാട് വിമർശനങ്ങളും അവർക്കെതിരെ ഉണ്ടായിട്ടുണ്ട്. മറ്റൊരു ടീമിനും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ചാമ്പ്യൻസ് ലീഗ് വിജയങ്ങൾക്കു പുറമെ സ്പെയിനിലും ആധിപത്യം സ്ഥാപിച്ചു നിൽക്കുന്ന റയൽ മാഡ്രിഡിന് ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ റഫറിമാരുടെ സഹായം വളരെയധികം ഉണ്ടായിട്ടുണ്ടെന്ന വിമർശനം എക്കാലവും ടീമിനെതിരെ ഉയർന്നിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം ചിലി താരമായ അർതുറോ വിദാലും സമാനമായ വിമർശനം നടത്തുകയുണ്ടായി. റഫറിമാരുടെ സഹായം ലഭിച്ചുവെന്ന് താരം പറഞ്ഞില്ലെങ്കിലും […]