ഫെഡോറിനു ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു, താരത്തിന്റെ കരാർ പുതുക്കാതിരിക്കാനുള്ള കാരണമിതാണ്
കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച സ്‌ട്രൈക്കറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. നേരത്തെ ഉണ്ടായിരുന്ന പദ്ധതികളിൽ പലതിലും മാറ്റം വന്നതാണ് ഒരു സ്‌ട്രൈക്കറെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതിനുള്ള പ്രധാന കാരണം. വരുന്ന ദിവസങ്ങളിൽ തന്നെ ഒരു വിദേശ സ്‌ട്രൈക്കറുടെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കും എന്നാണു പ്രതീക്ഷിക്കുന്നത്. അതിനിടയിൽ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ സീസണിൽ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി എത്തിയ ഫെഡോർ ചെർണിച്ചിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു എന്നാണ്. എന്നാൽ പരിശീലകൻ മൈക്കൽ സ്റ്റാറെ ടീമിലെത്തിയപ്പോൾ ആദ്യം […]