മെസിയുടെ അഭാവത്തിൽ ഡി മരിയ നിറഞ്ഞാടി, ലാ പാസിലും തളരാതെ സ്‌കലോണിപ്പട | Argentina
ബൊളീവിയയിലെ ലാ പാസ് തങ്ങൾക്ക് ബാലികേറാമലയല്ലെന്നു തെളിയിച്ച് ലോകചാമ്പ്യന്മാരായ അർജന്റീന. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ലയണൽ മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ അർജന്റീനയുടെ നായകനായി ഇറങ്ങി രണ്ട് അസിസ്റ്റുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച ഏഞ്ചൽ ഡി മരിയയാണ് താരം. ഇതോടെ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടി. അർജന്റീനയെ തടുക്കാൻ ബൊളീവിയ പരുക്കൻ അടവുകൾ പുറത്തെടുത്ത […]