സ്വന്തം നാട്ടിൽ യൂറോ കപ്പുയർത്തിയേ തീരൂ, ജർമനി ലക്ഷ്യമിടുന്നത് വമ്പൻ പരിശീലകരെ | Germany
ജപ്പാനെതിരെ നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ലി പോരാട്ടത്തിൽ തോൽവി വഴങ്ങിയതോടെ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ സ്ഥാനം തെറിക്കുകയുണ്ടായി. ജർമനിയിൽ വെച്ചു നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജപ്പാൻ ജർമനിയെ കീഴടക്കിയത്. ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ച് ആദ്യത്തെ റൗണ്ടിൽ തന്നെ ടീമിന് പുറത്തേക്കുള്ള വഴി തുറന്ന ജപ്പാൻ വീണ്ടുമൊരിക്കൽ കൂടി ഏഷ്യൻ കരുത്തും ജർമനിയുടെ ദൗർബല്യവും തെളിയിച്ചു തന്ന മത്സരമായിരുന്നു കഴിഞ്ഞത്. ബയേൺ മ്യൂണിക്കിനൊപ്പം അസാധ്യമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്നും ജർമൻ ദേശീയ […]