പെലെയുടെ ഗോൾസ്കോറിങ് റെക്കോർഡ് തകർത്തുവെന്ന് നെയ്‌മർ കരുതേണ്ട, പുതിയ കണക്കുമായി ബ്രസീലിയൻ ക്ലബ് രംഗത്ത് | Neymar
ബൊളീവിയക്കെതിരെ ഇന്നു രാവിലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് നെയ്‌മർ നടത്തിയത്. ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകൾ സ്വന്തമാക്കിയ നെയ്‌മർ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായി നിരാശപ്പെടുത്തിയ ബ്രസീൽ അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മത്സരത്തിൽ ആദ്യത്തെ ഗോൾ നേടിയപ്പോൾ തന്നെ നെയ്‌മർ ബ്രസീലിന്റെ എക്കാലത്തെയും ഇതിഹാസമായ പെലെയുടെ റെക്കോർഡ് മറികടന്നിരുന്നു. […]